ഐഎസ്എൽ ഫൈനൽ കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കാന്‍ സാധ്യത

ഐഎസ്എൽ ഫൈനൽ കൊച്ചിയ്ക്ക് സാധ്യത

mumbai, ISL, kochi, jawaharlal nehru stadium മുംബൈ, ഐഎസ്എൽ, കൊച്ചി, ജവാഹർലാൽ നെഹ്റു സ്റ്റേഡിയം
മുംബൈ| സജിത്ത്| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2016 (10:28 IST)
ഡിസംബർ 18ന് നടക്കുന്ന ഫൈനലിനു കൊച്ചി വേദിയായേക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ മൽസരങ്ങളിൽ ഈ സ്റ്റേഡിയത്തിലെത്തുന്ന അരലക്ഷത്തോളം കാണികളുടെ സാന്നിധ്യമാണ് കൊച്ചിയെ ഫൈനല്‍ വേദിയായി പരിഗണിക്കാനുള്ള പ്രധാന കാരണം.

അണ്ടർ 17 ലോകകപ്പിന്റെ വേദിയാണ് കൊച്ചിയെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായി സ്റ്റേഡിയത്തെ വിട്ടുകിട്ടിയതാണ്. ഈ സാഹചര്യത്തിലാണു ഫൈനൽ മത്സരം അവിടെ നടത്തുന്നതിനായി അധികൃതര്‍ ആലോചിക്കുന്നത്.

തുമായി ബന്ധപ്പെട്ട് കൊച്ചിയിലെ അധികൃതരുമായി നടത്തുന്ന ചർച്ച വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഐ എസ് എല്‍ സംഘാടകര്‍. ബ്ലാസ്റ്റേഴ്സ് അവസാന നാലില്‍ പ്രവേശിക്കുകയാണെങ്കില്‍ ഒരു പ്ലേഓഫ് മൽസരത്തിനുകൂടി കൊച്ചി വേദിയായേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :