ആരാധകരുടെ കാര്യത്തിലും ബ്ലാസ്റ്റേഴ്സ് കോമ്പന്മാര്‍

കൊച്ചി| Last Updated: ചൊവ്വ, 16 ഡിസം‌ബര്‍ 2014 (16:50 IST)
ആരാധകരുടെ എണ്ണത്തിലും കൊമ്പന്മാരായി
കേരളബ്ലാസ്റ്റേഴ്സ്. യൂറോപ്പിന് പുറത്തുള്ള ക്ലബുകളില്‍ ആരാധകരുടെ കാര്യത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാംസ്ഥാനത്തെത്തിയിരിക്കുകയാണ്.

യൂറോപ്പിന് പുറത്ത് ഹോം ഗ്രൗണ്ടില്‍ കളി കാണാനെത്തിയ ആരാധകരുടെ എണ്ണത്തിന്റെ കാര്യത്തിലാണ് ബ്ലാസ്റ്റേഴ്സിന് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്.ഇത് ഒരൊറ്റ സീസണ്‍കൊണ്ടാണെന്നുള്ളതും ശ്രദ്ധേയമാണ്. കൊച്ചിയില്‍ നടന്ന മത്സരങ്ങളില്‍ ശരാശരി 49,111 പേരാണ് ബ്ലാസ്റ്റേഴ്സിന്റെ കളികാണാനെത്തിയത്.

ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീനയില്‍ നിന്നുള്ള റിവര്‍ ക്ലബിന്
6000 പേരാണ് ശരാശരി കാണികള്‍. യൂറോപ്പ് ഉള്‍പ്പെടെയുള്ള ക്ലബുകളെ ഉള്‍പ്പെടുത്തിയാലും ബ്ലാസ്റ്റേഴ്സ് ഏറെ പിന്നിലല്ല. മാഞ്ചസ്റ്റര്‍ സിറ്റി പോലും പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സിന് പിന്നിലാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :