ദൈവം ഉണ്ട്; ബ്ലാസ്റ്റേഴ്‌സിനെ ചതിച്ചു കടന്നുകളഞ്ഞ ആരോണ്‍ ഹ്യൂസിന്റെ ഗതി ഇപ്പോള്‍ എന്താണെന്ന് അറിയാമോ ?

ബ്ലാസ്റ്റേഴ്‌സിനെ ഉപേക്ഷിച്ചു പോയ ആരോണ്‍ ഹ്യൂസ് സ്വന്തം ടീമില്‍ കാഴ്‌ചക്കാരന്റെ റോളില്‍

 Kerala Blasters , Aaron Hughes , marquee player , kerala , ISL കേരളാ ബ്ലാസ്‌റ്റേഴ്‌സ് , ആരോണ്‍ ഹ്യൂസ് , ലോകകപ്പ് യോഗ്യത , ഐഎസ്എല്‍
ബെല്‍ഫാസ്റ്റ് (അയര്‍ലന്‍ഡ്)| jibin| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (14:47 IST)
രണ്ടു തോല്‍‌വിയും ഒരു സമനിലയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്ലില്‍ തപ്പിത്തടയുമ്പോള്‍ അയര്‍ലന്‍ഡിലേക്ക് പറന്ന കൊമ്പന്മാരുടെ മാര്‍ക്വി താരം ആരോണ്‍ ഹ്യൂസിന് തിരിച്ചടി.
ഐഎസ്എല്ലില്‍ ആദ്യ ഹോം മത്സരത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് ടീമിനെ ഉപേക്ഷിച്ച് സ്വന്തം നാടിനായി മത്സരം കളിക്കാ ഹ്യൂസ് നാട്ടിലേക്ക് വിമാനം കയറിയത്.

സ്വന്തം ടീമിനൊപ്പം ചേര്‍ന്ന ഹ്യൂസിന് ഇതുവരെ അയര്‍ലന്‍ഡിനായി ലോകകപ്പ് യോഗ്യത മത്സരം കളിക്കാനായിട്ടില്ല. പരിശീലകന്‍ പകരക്കാരന്റെ റോളില്‍ പോലും ഇദ്ദേഹത്തെ പരിഗണിക്കുന്നില്ല.

കഴിഞ്ഞ ദിവസം നടന്ന യോഗ്യതാ ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ സാന്‍മരീനോയെ അയര്‍ലന്‍ഡ് ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയപ്പോള്‍ കാഴ്ച്ചക്കാരന്റെ റോളിലായിരുന്നു ഹ്യൂസിന്റെ സ്ഥാനം.

കേരളാ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഹ്യൂസ് എപ്പോള്‍ ചേരുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിരോധ നിരയില്‍ ഹ്യൂസിന്റെ സാന്നിധ്യം അനിവാര്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :