കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സ് പൊട്ടിത്തെറിച്ചു; പുനെ ചാരമായി - പോയിന്റ് പട്ടികയിൽ കേരളത്തിന് വന്‍ മുന്നേറ്റം

ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണത്തില്‍ പുനെ തരിപ്പണമായി - ജയത്തോടെ പട്ടികയിൽ കേരളത്തിന് വന്‍ മുന്നേറ്റം

 kerala blasters , pune city , ISL match in kochi , ISL , ഐഎസ്എൽ , സച്ചിന്‍,  കേരളാ ബ്ലാസ്‌റ്റേഴ്‌സ് , ആരോൺ ഹ്യൂസ് , ഫുട്‌ബോള്‍
കൊച്ചി| jibin| Last Modified വെള്ളി, 25 നവം‌ബര്‍ 2016 (21:02 IST)
ഫുട്‌ബോളിലെ നിർണായക മത്സരത്തിൽ പുനെ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകര്‍ത്ത് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം.

ഇരുപകുതികളിലുമായി നേടിയ നിര്‍ണായകമായ രണ്ടു ഗോളുകൾക്കാണ് കേരളത്തിന്റെ ജയം. ആറാം മിനിറ്റിൽ നാൻസണും 57–മത് മിനിറ്റിൽ ആരോൺ ഹ്യൂസുമാണ് ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിലായിരുന്നു പുനെയുടെ ആശ്വാസ ഗോൾ.

ഐ.എസ്.എൽ ആദ്യ സീസണിൽ റണ്ണർ അപ്പുകളായിരുന്ന കേരള ബ്ളാസ്റ്റേഴ്സിന് മൂന്നാം സീസണിൽ സെമി ഫൈനലിലേക്ക് എത്തണമെങ്കിൽ ഇന്നത്തെ കളിയിലെ ജയം അത്യാവശ്യമായിരുന്നു.

സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ കാണികൾക്കു മുന്നിൽ ആധികാരികമായാണ് കേരളം ജയിച്ചു കയറിയത്. ജയത്തോടെ കേരളം പോയിന്റ് പട്ടികയിൽ മുന്നിലേക്ക് നീങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :