കാര്‍ലോസ് മര്‍ച്ചേന ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്വി താരം

Last Modified വെള്ളി, 31 ജൂലൈ 2015 (19:58 IST)














സ്പാഷിന് ഫുട്‌ബോളര്‍ കാര്‍ലോസ് മര്‍ച്ചേന ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്വി താരമാകും.
ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ 2.1 കോടി രൂപ മൂല്യമുള്ള മര്‍ച്ചേന 2002 മുതല്‍ 2011 വരെ സ്പാനിഷ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മാര്‍ക്വീ താരത്തെ നിശ്ചയിക്കേണ്ട അവസാന ദിനത്തിലാണ് ബ്ലാസ്റ്റെഴ്സ് മാനേജ്മെന്റിന്റെ പ്രഖ്യാപനം. മറ്റ് ടീമുകളെല്ലാം നേരത്തേ മാര്‍ക്വി താരത്തെ പ്രഖ്യാപിച്ചിരുന്നു.

ഡിഫന്‍ഡറായും ഡിഫന്‍സീവ് മിഡ് ഫീല്‍ഡറായുമാണ് മര്‍ച്ചേന മികവ് തെളിയിച്ചിരിക്കുന്നത്. 2010ലെ ലോകകപ്പും യൂറോകപ്പും വിജയിച്ച ടീമില്‍ അംഗമായിരുന്ന മര്‍ച്ചേന 230 തവണയാണ് ലാലിഗയില്‍ വലന്‍സിയക്ക് വേണ്ടി
ബൂട്ട് അണിഞ്ഞിട്ടുള്ളത്.
69 മത്സരങ്ങളില്‍ സ്പാനിഷ് ജഴ്‌സിയണിഞ്ഞിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :