31ലെ ബ്ലാസ്റ്റേഴ്സ് – ബംഗളൂരു മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ്

കൊച്ചി, ബുധന്‍, 6 ഡിസം‌ബര്‍ 2017 (13:26 IST)

 Kerala Blasters , ISL , Kochi , police , Bengaluru FC , ബ്ലാസ്റ്റേഴ്സ് , ബംഗളൂരു എഫ്സി , ഐഎസ്എൽ , പൊലീസ്
അനുബന്ധ വാര്‍ത്തകള്‍

ഡിസംബർ 31നു നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – ബംഗളൂരു എഫ്സി മൽസരം മാറ്റിവയ്ക്കണമെന്ന് പൊലീസ്. പുതുവത്സര രാത്രിയിലെ സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ആവശ്യം പൊലീസ് കമ്മീഷണര്‍ ഉന്നയിച്ചിരിക്കുന്നത്.

അതേസമയം തങ്ങള്‍ക്ക് ഇത്തരത്തില്‍ യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് വക്താവ് പ്രതികരിച്ചു.

പുതുവർഷമായതിനാൽ കൂടുതൽ സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കേണ്ടി വരുമെന്നതിനാൽ സ്റ്റേഡിയത്തിൽ കൂടുതൽ പൊലീസിനെ ഉപയോഗിക്കാൻ സാധിക്കില്ല. ഇതിനാല്‍ മത്സരം മാറ്റിവയ്‌ക്കണമെന്നും ബ്ലാസ്‌റ്റേഴ്‌സ് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടു.

തീരുമാനിച്ചിരിക്കുന്ന വേദിയോ, തീയ്യതിയോ മാറ്റണമെന്നാണ് കമ്മീഷണര്‍ ഐഎസ്എല്‍ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് ഒരു കത്തും കമ്മീഷണര്‍ ഐഎസ്എല്‍ അധികൃതര്‍ക്ക് നല്‍കി. നിലവില്‍ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 31-ന് വൈകിട്ട് 5.30നാണ് കൊച്ചിയില്‍ മത്സരം നടക്കേണ്ടത്‌.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ജന്മനാട്ടില്‍ അവഗണന; കാലുകള്‍ അടിച്ചു തകര്‍ത്തതോടെ ‘മെസി’ നടപ്പാതയിലേക്ക് വീണു - അന്വേഷണം വ്യാപകം

കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റതിന് ശേഷം മെസി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ...

news

ആ ദിവസം ഞാന്‍ ഒരുപാട് കരഞ്ഞു, എങ്ങിനെ അത് സംഭവിച്ചുവെന്ന് ഇപ്പോഴും അറിയില്ല; നെയ്മര്‍ പറയുന്നു

കഴിഞ്ഞ ലോകകപ്പില്‍ സ്വന്തം കാണികള്‍ക്ക് മുന്നിലേറ്റ ആ മുറിവിന്റെ വേദന ഇപ്പോഴും ...

news

പ​ടി​ക്ക​ൽവച്ച് ക​ല​മു​ട​ഞ്ഞു; ഹോങ്കോങ് സൂപ്പർ സീരിസ് ഫൈനലില്‍ പി വി സിന്ധുവിന് തോല്‍‌വി

ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ സൂ​പ്പ​ർ സീ​രീ​സ് ബാഡ്മിന്റൻ ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ പി വി ...

news

യുവേഫ ചാമ്പ്യൻസ് ലീഗ്: ത്രസിപ്പിക്കുന്ന ജയത്തോടെ റയൽമാഡ്രിഡ് പ്രീ ക്വാർട്ടറിലേക്ക്

യുവേഫ ചാമ്പ്യൻസ് ലീഗിൽ തകര്‍പ്പന്‍ ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിച്ച് റയൽമാഡ്രിഡ്. ...

Widgets Magazine