ഐഎസ്എല്‍‌ : ബ്ലാസ്‌റ്റേഴ്‌സ് രണ്ടാമതും പൊട്ടി

  ഐഎസ്എല്‍, കേരളാ ബ്ലാസ്‌റ്റേഴ്‌സ് , ചെന്നൈ , ചെന്നൈയിന്‍
ചെന്നൈ| jibin| Last Modified ബുധന്‍, 22 ഒക്‌ടോബര്‍ 2014 (10:21 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്‌ തുടര്‍ച്ചയായ രണ്ടാം തോല്‍വി. ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ്‌ ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

കളിയുടെ തുടക്കത്തില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നിന്നായിരുന്നു ചെന്നൈയിന്‍ പതിനാലാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയത്. ഗോള്‍ വീണ ശേഷം ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നു കളിച്ചെങ്കിലും ചെന്നൈയിന്‌ ഒപ്പമെത്താനായില്ല. പുള്‍ഗയെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നാണ് 50മത് മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോള്‍ മടക്കിയത്‌.

ആക്രമണനിര മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പ്രതിരോധനിര പിന്നാക്കം പോയത്‌ ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായി. പിന്നീട് 63 മത് മിനിട്ടില്‍ ബെര്‍നാഡ്‌ മെന്‍ഡി നേടിയ മനോഹരമായ ബൈസിക്കിള്‍ കിക്ക്‌ ഗോളാണ്‌ ചെന്നൈയിനു ജയം സമ്മാനിച്ചത്‌. ദീപാവലിയായതിനാല്‍ ഐഎസ്‌എല്ലില്‍ ഇന്നു മത്സരങ്ങളില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :