തോല്‍‌വിയോളം വിലയുള്ള സമനില; അവസരങ്ങള്‍ തട്ടിയകറ്റി ബ്ലാസ്‌റ്റേഴ്‌സ് - കരുത്തുകാട്ടി ചെന്നൈയിൻ

കൊച്ചി, ശനി, 24 ഫെബ്രുവരി 2018 (08:29 IST)

Widgets Magazine
 ISL , Kerala blasters , blasters vs chennaiyin fc , ഇന്ത്യൻ സൂപ്പർ ലീഗ് , ഐ എസ് എല്‍ , ബ്ലാസ്‌റ്റേഴ്‌സ് , ചെന്നൈയിന്‍

ആരാധകരുടെ പ്രതീക്ഷകള്‍ തകിടം മറിച്ച് ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്തേക്ക്. നിര്‍ണായക മത്സരത്തില്‍ ചെന്നൈയിൻ എഫ്‌സിയോട് സമനിലയില്‍ കുരുങ്ങിയതാണ് കൊമ്പന്മാര്‍ക്ക് തിരിച്ചടിയായത്.

നിലവിൽ 17 കളികളിൽ നിന്ന് 31 പോയിന്റോടെ ചെന്നൈയ്ൻ പ്ലേ ഓഫ് സാധ്യത നിലനിർത്തി.

പെനാൽറ്റി ഉൾപ്പെടെ നിരവധി അവസരങ്ങൾ പാഴാക്കിയതാണ് കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. ഗോളിനായി പൊരുതി കളിച്ച ബ്ലാസ്റ്റേഴ്സിന്റെ അധ്വാനത്തിനുള്ള ഫലമായി 52മത് മിനിറ്റിൽ പെനൽറ്റി ലഭിച്ചെങ്കിലും പെനാൽറ്റി പെക്കൂസൺ പാഴാക്കിയതും ലീഡ് നേടാനുള്ള സാദ്ധ്യത ഇല്ലാതാക്കി.

ദുർബലമായ പെനാൽറ്റി ഷോട്ട് നേരെ ഗോളി കരൺ ജിത്ത് സിംഗ തടുത്തിടുകയായിരുന്നു. ഇതു കൂടാതെ ഗോള്‍ നേടാനുള്ള മികച്ച പല അവസരങ്ങളും ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചെങ്കിലും ഒന്നും ഗോളില്‍ അവസാനിച്ചില്ല.

സീ​സ​ണി​ലെ ഏ​ഴാം സ​മ​നി​ല​യി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് കു​രു​ങ്ങി​യ​ത്. ലീഗിൽ ഇനി ബംഗളൂരുവിനെതിരെ അവശേഷിക്കുന്ന അവസാന മത്സരം വിജയിച്ചാലും ഇനി സെമിയിലേക്ക് മുന്നേറാൻ സാദ്ധ്യത വിരളമാണ്. 17 ക​ളി​ക​ളി​ല്‍​നി​ന്ന് 29 പോ​യ​ന്‍റോ​ടെ ചെന്നൈയിൻ പ്ലേ ​ഓ​ഫ് സാ​ധ്യ​ത നി​ല​നി​ര്‍​ത്തി​. പോ​യ​ന്‍റ് പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ചെന്നൈയിൻ മു​ന്നേ​റി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യൻ സൂപ്പർ ലീഗ് ഐ എസ് എല്‍ ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ Isl Kerala Blasters Blasters Vs Chennaiyin Fc

Widgets Magazine

മറ്റു കളികള്‍

news

ഈ സാഹചര്യത്തില്‍ നിന്നിട്ട് കാര്യമില്ല; ടോറസ് അ​​ത്‌​ല​​റ്റി​​ക്കോ വിടാനൊരുങ്ങുന്നു - തടയില്ലെന്ന് പരിശീലകന്‍

അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡിന്റെ സൂപ്പര്‍ താരം ഫെ​​ർ​​ണാ​​ണ്ടോ ടോ​​റ​​സ് ക്ലബ്ബ് ...

news

മെസി രക്ഷകനായി; ചെല്‍‌സിയെ ബാഴ്‌സ സമനിലയില്‍ കുരുക്കി

ചാമ്പ്യന്‍‌സ് ലീഗ് ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ബാഴ്‌സലോണ ചെല്‍‌സി ആ​ദ്യ ...

news

റിപ്പോര്‍ട്ടുകള്‍ തള്ളി സൂപ്പര്‍താരം രംഗത്ത്; റയലിന്റെ പരിശീലകനായി തുടരുമെന്ന് സിദാന്‍

റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെ നയം വ്യക്തമാക്കി ...

news

കൊൽക്കത്തയിൽ ബ്ലാസ്റ്റേഴ്സിന് അടിപതറി

ഇന്ത്യൻ സൂപ്പർ ലീഗിൽ കൊല്‍ക്കത്തയിൽ ബ്ലാസ്റ്റേഴ്സിന് അടിപതറി. എടികെയ്ക്കെതിരെ സമനില ...

Widgets Magazine