ഐ ലീഗ്: സാൽഗോക്കർ വിജയവഴിയിൽ

  ഐ ലീഗ് ഫുട്ബോള്‍ , സാൽഗോക്കര്‍ , ഫുട്ബോള്‍
മർഗാവോ| jibin| Last Modified ബുധന്‍, 4 മാര്‍ച്ച് 2015 (10:05 IST)
ഐ ലീഗ് ഫുട്ബോളിൽ ഷില്ലോംഗ് ലജോംഗനെതിരെ സാൽഗോക്കറിന് 2-1ന്റെ തകർപ്പൻ ജയം. ഈ ജയത്തോടെ സാൽഗോക്കർ വിജയവഴിയിൽ തിരിച്ചെത്തി. പോയിന്റ് ടേബിളിൽ സാൽഗോക്കർ ഏഴാമതും ഷില്ലോംഗ് ഒമ്പതാമതുമാണ്.

കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സാൽഗോക്കർ 18മത് മിനിറ്റില്‍ സ്കോട്ടിഷ് താരം ഡാരിൽ ടഫിയുടെ ഗോളിൽ മുന്നിലെത്തി. എന്നാല്‍ 25മത് മിനിറ്റില്‍ കോർനെൽ ഗ്ളെൻ നേടിയ സോളോ
ഗോളിലൂടെ ഷില്ലോംഗ് സമനില പിടിച്ചു.

പിന്നീട് ജയത്തിനായി തകര്‍ത്തു കളിച്ച ഇരു ടീമുകളും ആക്രമണങ്ങള്‍ അഴിച്ചു വിടുകയായിരുന്നു. 42മത് മിനിറ്റില്‍ ഡോഹൗപിയർ നേടിയ ഗോളിൽ സാൽഗോക്കര്‍ വിജയം സ്വന്തമാക്കുകയായിരുന്നു. മറ്റൊരു മത്സരത്തിൽ മുംബയ് എഫ്എസി കരുത്തരായ ബംഗളുരു എഫ്സിയെ 1-1ന്റെ സമനിലയിൽ തളച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :