ഹിഗ്വായ്‌ന്റെ വില 664 കോടി; അര്‍ജന്റീനന്‍ താരം ഇനി യുവന്റസില്‍

അഞ്ച് വര്‍ഷത്തേക്കാണ് അര്‍ജന്റീനയുടെ സ്‌ട്രൈക്കര്‍ ഇറ്റാലിയന്‍ ക്ലബ്ബിലെത്തുന്നത്

 gonzalo higuain, transfer ,  juventus , argentina , ഗോണ്‍‌സാലോ ഹിഗ്വായ്‌ന്‍ , റയല്‍ മാഡ്രിഡ് , അര്‍ജന്റീന
ടൂറിന്‍| jibin| Last Modified ബുധന്‍, 27 ജൂലൈ 2016 (15:48 IST)
ഫു‌ട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയേറിയ മൂന്നാമത്തെ ട്രാന്‍‌സ്‌ഫറിലൂടെ അര്‍ജന്റീന താരം ഗോണ്‍‌സാലോ ഹിഗ്വായ്‌ന്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍. 664 കോടി രൂപയ്‌ക്കാണ് നാപ്പോളിയില്‍ നിന്നും ഹിഗ്വായ്‌നെ യുവന്റസ് സ്വന്തമാക്കിയത്.

അഞ്ച് വര്‍ഷത്തേക്കാണ് അര്‍ജന്റീനയുടെ സ്‌ട്രൈക്കര്‍ ഇറ്റാലിയന്‍ ക്ലബ്ബിലെത്തുന്നത്. റയല്‍ മാഡ്രിഡില്‍ നിന്ന് 2013ലാണ് ഹിഗ്വായ്‌ന്‍ നാപ്പോളിയിലെത്തിയത്. 304 കോടി രൂപയ്‌ക്കാണ് ഈ കൈമാറ്റം നടന്നത്. കഴിഞ്ഞ സീസണില്‍ നാപ്പോളിക്കായി 36 ഗോള്‍ നേടിയ ഹിഗ്വായ്ന്‍ സീരി എയുടെ ഗോള്‍ഡന്‍ ബൂട്ട് പുര്‌സകാരവും സ്വന്തമാക്കി.

റയല്‍ മാഡ്രിഡിന്റെ ഗരെത് ബെയ്‌ലും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും മാത്രമാണ് ഹിഗ്വായ്‌നേക്കാള്‍ വില കൊടുത്തു വാങ്ങിയ താരങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :