കിടപ്പറരംഗം; ജെറാഡും ഷക്കിറയും ബ്ലാക് മെയില്‍ ഭീഷണിയില്‍

 ജെറാഡ് പിക്ക് , പോപ്പ് ഗായിക ഷാക്കിറ , സ്‌പെയിന്‍ , ബ്ലാക് മെയില്‍
മഡ്രിഡ്| jibin| Last Modified വ്യാഴം, 19 നവം‌ബര്‍ 2015 (14:43 IST)
സ്‌പെയിന്‍ താരവും ബാഴ്‌സലോണയുടെ കളിക്കാരനുമായ ജെറാഡ് പിക്കും ലോക പ്രശസ്ത പോപ്പ് ഗായിക ഷാക്കിറയും തമ്മിലുള്ള കിടപ്പറരംഗങ്ങളും സ്വകാര്യ ദൃശ്യങ്ങളും കൈവശമുണ്ടെന്നു പറഞ്ഞു ഇരുവരേയും ബ്ളാക് മെയില്‍ ചെയ്യുന്നതായി റിപ്പോര്‍ട്ട്.

ജെറാഡ് പിക്കും ഷാക്കിറയും തമ്മിലുള്ള സ്വകാര്യ രംഗങ്ങള്‍ തന്റെ കൈവശമുണ്ടെന്നു പറഞ്ഞ് രംഗത്തെത്തിയത് ബാഴ്‌സയുടെ മുന്‍ ജീവനക്കാരനാണ്. അഞ്ചുവര്‍ഷമായി ഒരുമിച്ചു കഴിയുന്ന ഇരുവരുടെയും കിടപ്പറരംഗങ്ങളും സ്വകാര്യ ദൃശ്യങ്ങളും താന്‍ പകര്‍ത്തിയതായിട്ടാണ് ഇയാള്‍ വ്യക്തമാക്കുന്നത്. അതേസമയം, ഇരുവരെയും ബ്ലാക് മെയില്‍ ചെയ്യുന്ന വ്യക്തിയുടെ പേരു വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. ബ്ളാക് മെയില്‍ റിപോര്‍ട്ട് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയാറായിട്ടില്ല.

2010 ലോക കപ്പ് ഫുട്ബാളിലെ വക്ക വക്ക എന്ന ഗാനത്തിലൂടെ ലോക പ്രശസ്തയായ ഷക്കീറയും ജെറാഡ് പിക്കും ഒരുമിച്ചാണ് താമസം. വക്ക വക്കയുടെ ചിത്രീകരണത്തിനിടെയാണ് ശാക്കിറയും ജെറാഡും കണ്ടുമുട്ടുന്നത്.
അഞ്ചു വര്‍ഷമായി ഒരുമിച്ചു കഴിയുന്ന ഇവര്‍ക്കു രണ്ട് മക്കളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :