അവസരങ്ങളില്ല; ചെൽ‌സിയുടെ രണ്ട് സൂപ്പർതാരങ്ങൾ ടീം വിടുന്നു?!

തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (11:54 IST)

കളിക്കാൻ അവസരങ്ങൾ കുറവായതിനെ തുടർന്ന് രണ്ട് സൂപ്പർതാരങ്ങൾ ചെൽ‌സി വിടാനൊരുങ്ങുന്നുവെന്ന് സൂചന. പുതിയ പരിശീലകൻ മൗറീസിയോ സാറിയുടെ കീഴിൽ അവസരങ്ങൾ കുറവായതിനെ തുടർന്നാണീ തീരുമാനം. 
 
ടീമിന്റെ മധ്യനിര താരം സെസ് ഫാബ്രിഗസും പ്രതിരോധ നിര താരം ഗാരി കാഹിലുമാണ് വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ചെൽസി വിടാനൊരുങ്ങുന്നത്. പ്രീമിയർ ലീഗ് സീസൺ ആരംഭിച്ചതിനു ശേഷം ഒരു മത്സരത്തിൽ പോലും ഇവർ ചെൽസി നിരയിൽ കളിക്കാനിറങ്ങിയിരുന്നില്ല. ഇങ്ങനെ പോയാൽ ഉടൻ തന്നെ ഇരുവരും ടീമിൽ നിന്നും പോയേക്കുമെന്നാണ് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. 
 
നേരത്തെ മധ്യനിര താരം ബക്കയോക്കോ ചെൽസി വിട്ടു എസി മിലാനിലേക്കു പോയതിനു പുറമേയാണ് ഫാബ്രിഗസും കാഹിലും ടീമിൽ നിന്നും പുറത്തു പോകാനൊരുങ്ങുന്നത്. അതേസമയം യൂറോപ്പ ലീഗക്കമുള്ള ടൂർണമെന്റുകളിൽ കളിക്കാനുള്ളതു കൊണ്ട് എല്ലാ താരങ്ങൾക്കും അവസരം നൽകുമെന്നാണ് സാറിയുടെ നിലപാട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ ഫേസ്‌ബുക്കിലൂടെ കാമുകിയെ പരിചയപ്പെടുത്തി സഞ്ജു സാംസൺ

അഞ്ച് വർഷമായി രഹസ്യമായി സൂക്ഷിച്ച തന്റെ പ്രണയം വെളിപ്പെടുത്തി സഞ്ജു സാംസൺ. താരം തന്നെയാണ് ...

news

കാലിന് പരിക്കേറ്റ് നദാൽ പിന്മാറി; ഫൈനലിൽ ഡെൽപെട്രോ ദ്യോക്കോവിച്ചിനോട് ഏറ്റുമുട്ടും

ലോക ഒന്നാം നമ്പർ താരവും നിലവിൽ യു എസ് ഓപ്പൺ ജേതാവുമായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ യു എസ് ...

news

യു എസ് ഓപ്പണിൽ ചരിത്ര വിജയം നേടി നവോമി ഒസാക; ഫൈനലിൽ ഏറ്റുമുട്ടുന്നത് സെറിന വില്യംസിനോട്

യുഎസ് ഓപ്പണിൺ ചരിത്രത്തിൽ ഇടം നേടി നവോമി ഒസാക. യു എസ് ഓപ്പൺ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ ...

news

മെസി പറഞ്ഞാൽ പിന്നെ അതിൽ അപ്പീലില്ല? ഈ ബാഴ്സ താരം സാവിക്കു പകരക്കാരനാവും

ബാഴ്സലോണയിൽ നിന്നും സാവി വിരമിച്ചതോടെയാണ് അദ്ദേഹം ടീമിനു ആരായിരുന്നുവെന്ന സത്യം പല ...

Widgets Magazine