കളം നിറഞ്ഞ് കളിച്ച് മെസ്സി, ബാർസ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ

ഞായര്‍, 24 ഡിസം‌ബര്‍ 2017 (11:43 IST)

സാന്തിയാഗോ ബെർണബ്യൂവിൽ റയൽ മഡ്രിഡിനെതിരെ 3–0ത്തിന് ബാർസയ്ക്ക് ജയം. ഒരു ഗോളടിച്ചും മറ്റൊന്നിനു വഴിയൊരുക്കിയും കളം നിറഞ്ഞ് കളിച്ച ലയണൽ മെസ്സി തന്നെ ആയിരുന്നു കളിയിലെ മിന്നും താരം. 
 
സീസണിലെ ആദ്യ എൽ ക്ലാസിക്കോയിലെ ജയത്തോടെ ബാർസ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെ ലീഡ് വർധിപ്പിച്ചു. ഒൻപതു പോയിന്റാണ് ബാർസയുടെ ലീഡ്. റയൽ പട്ടികയിൽ നാലാം സ്ഥാനത്താണുള്ളത്. 14 പോയിന്റ് പിന്നിലാണ് റയൽ. 
 
ലൂയിസ് സ്വാരെസ്, മെസ്സി, അലക്സ് വിദാൽ എന്നിവരാണ് ബാർസയ്ക്കായി ഗോൾ നേടിയത്.  ആദ്യ പകുതിയിൽ കരുതലോടെ കളിച്ച ബാർസ ഇടവേളയ്ക്കു ശേഷം നിയന്ത്രണം ഏറ്റെടുത്തു. ബാർസയ്ക്കു വേണ്ടി 526–ആം ഗോൾ നേടിയ മെസ്സി യൂറോപ്പിലെ അഞ്ച് മേജർ ലീഗുകളിൽ ഒരു ക്ലബിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ഇന്ന് കുവൈറ്റില്‍ തുടക്കം

ഇരുപത്തിരണ്ടാമത് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരത്തിനു ഇന്ന് കുവൈറ്റില്‍ തുടക്കം. ...

news

തപ്പിത്തടയുന്ന ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകര്‍ കൈവിടുന്നു; കാണികളുടെ എണ്ണത്തില്‍ ഇടിവ്

ഐഎസ്എല്ലിലെ ഏറ്റവും ജനപ്രിയ ടീം എന്ന വിശേഷണമുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകര്‍ ...

news

നെയ്‌മറുടെ നീക്കം; മനംനൊന്ത് ബാഴ്‌സ ക്യാമ്പും ആരാധകരും - സഹിക്കാനാകുന്നില്ലെന്ന് ഇനിയെസ്റ്റ

ബാഴ്‌സലോണ വിട്ട നെയ്‌മറെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന വാര്‍ത്തകളില്‍ മനംനൊന്ത് ബാഴ്‌സ ...

news

ഐഎസ്എൽ: പൂനെയെ തകര്‍ത്ത് ബെംഗളൂരു - ജയം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്

ഐ എസ് എല്ലിൽ ബെംഗളൂരുവിന് തകർപ്പൻ ജയം. ബലെവാഡി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ...