യൂറോ കപ്പ്: പോര്‍ച്ചുഗല്‍ കരുത്തോടെ മുന്നോട്ട്

 യൂറോ കപ്പ് യോഗ്യതാ , സെർബിയ പോര്‍ച്ചുഗല്‍ മത്സരം , ഫുട്ബോള്‍
ലിസ്ബൺ| jibin| Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (10:05 IST)
യൂറോ കപ്പ് യോഗ്യതാ പോരാട്ടത്തിൽ സെർബിയക്കെതിരെ പോർച്ചുഗലിന് ജയം. ലിസ്ബണിൽ നടന്ന മത്സരത്തിൽ റിക്കാർഡോ കർവാലോയും ഫാബിയോ കോൺട്രോവയുമാണ് പോർച്ചുഗലിനായി ഗോൾ നേടിയപ്പോള്‍ 2-1ന്റെ തകർപ്പൻ ജയം സ്വന്തമാക്കുകയായിരുന്നു. നെമാഞ്ചാമാറ്റുക് സെർബിയയുടെ ആശ്വാസഗോൾ നേടിയത്.

ആവേശം മുറ്റി നിന്ന മത്സരത്തില്‍ പോർച്ചുഗലിനായി പത്താം മിനിട്ടിൽ റിക്കാർഡോ കർലോവയാണ് ആദ്യഗോൾ നേടിയത്. ആദ്യ ഗോള്‍ വീണതിന്റെ ക്ഷീണത്തില്‍ സെര്‍ബിയ ഉണര്‍ന്ന് കളിച്ചെങ്കിലും മുന്നേറ്റങ്ങള്‍ പോര്‍ച്ചുഗലിന്റെ പ്രതിരോധത്തില്‍ തട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ തകർപ്പൻ ഗോളോടെ മാറ്റിക്സെർബിയയ്ക്ക് സമനില നേടിക്കൊടുത്തു.

സമനില ഗോള്‍ വഴങ്ങിയതിനെ തുടര്‍ന്ന് സെര്‍ബിയന്‍ ബോക്‍സിലേക്ക് പാഞ്ഞെത്തിയ പോര്‍ച്ചുഗല്‍ പടയാളികള്‍ രണ്ടാം ഗോള്‍ നേടി ജയം ഉറപ്പിക്കുകയായിരുന്നു. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ അയർലൻഡും പോളണ്ടും 1-1ന്റെ സമനിലയിലും ഹംഗറിയും ഗ്രീസും ഗോൾ രഹിത സമനിലയിലും പിരിഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :