ആവേശം തുളുമ്പിയ മത്സരത്തില്‍ ചെല്‍സിക്ക് ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം

 ഇംഗ്ലീഷ് ലീഗ് കപ്പ് , ചെല്‍സി, ടോട്ടന്‍ഹാം , ജോണ്‍ ടെറി
ലണ്ടന്‍| jibin| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2015 (11:04 IST)
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ച് ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളില്‍ ചെല്‍സിക്ക് കിരീടം. ഒന്നാംപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ക്യാപ്റ്റന്‍ ജോണ്‍ ടെറിയിലൂടെ ചെല്‍സി മുന്നില്‍. അന്‍പത്തിയാറാം മിനിറ്റിലെ കെയ്ല്‍ വാക്കറുടെ സെല്‍ഫ് ഗോളിലൂടെ ചെല്‍സി കിരീടം ഉറപ്പിക്കുകയായിരുന്നു.

അതേസമയം പ്രിമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയെ ഞെട്ടിച്ചു. ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്റെയും ഫിലിപ് കുടീഞ്ഞോയുടെയും ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീടമോഹങ്ങള്‍ക്കുമേല്‍ കനത്ത ആഘാതമേല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ആഴ്‌സനല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എവര്‍ട്ടനെ തോല്‍പ്പിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :