സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി

  ഇംഗ്ളീഷ് ലീഗ് കപ്പ് , ന്യൂകാസിൽ , മാഞ്ചസ്റ്റർ സിറ്റി , ലണ്ടൻ
ലണ്ടൻ| jibin| Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (10:51 IST)
ഇംഗ്ളീഷ് ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി. യുണൈറ്റഡിനെതിരെയാണ് സിറ്റിക്ക് തോൽവി വഴങ്ങേണ്ടി വന്നത്. രണ്ട് ഗോളുകൾക്കാണ് ന്യൂകാസിൽ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ചത്. തോൽവിയോടെ മാഞ്ചസ്റ്റർ സിറ്റി ലീഗ് കപ്പിൽനിന്ന് പുറത്തായി.

റോളാണ്ടോ ആരോൺസും മൗസ സിസോക്കോയും ആണ് ന്യൂകാസിലിന്റെ വിജയഗോളുകൾ നേടിയത്. സിറ്റി ഡിഫൻഡ്‌സിന്റെ ദൗർബല്യം മുഴുവൻ വെളിവായ മത്സരത്തിൽ ന്യൂകാസിലില്‍ നിന്ന് ഞെട്ടിക്കുന്ന തരത്തിലുള്ള തോല്‍വിയാണ് അവര്‍ക്ക് വഴങ്ങേണ്ടി വന്നത്.

കുഞ്ഞന്മാര്‍ക്കെതിരെ കളം നിറഞ്ഞ് കളിക്കാന്‍ പോലും സിറ്റിക്കായില്ല. രണ്ടാംപകുതിയിൽ തിരിച്ചുവരവിന് കോച്ച് പെല്ലഗ്രിനി
ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റു മത്സരങ്ങളിൽ സൗത്താംപ്ടൺ സ്റ്റോക്ക് സിറ്റിയെയും ടോട്ടൻ ഹാംഹോട്‌സ്‌പർ ബ്രിഗ്ടോൺ ആൻഡ് ഹോവ് ആൽബിയോണെയും തോൽപ്പിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :