ചൈനീസ് സൂപ്പർ ലീഗ് ഫുട്ബോൾ: സെനഗൽ ഫുട്ബോളർ ഡെംബാ ബായ്ക്ക് ഗുരുതര പരുക്ക് - വീഡിയോ

ചൈനീസ് സൂപ്പർ ലീഗ് ഫുട്ബോൾ മൽസരത്തിനിടെ സെനഗൽ ഫുട്ബോളർ ഡെംബാ ബായുടെ കാലൊടിഞ്ഞു

beiging, china, Demba Ba, senagal ബെയ്ജിങ്ങ്, ചൈന, ഡെംബാ ബാ, സെനഗൽ
ബെയ്ജിങ്ങ്| സജിത്ത്| Last Updated: തിങ്കള്‍, 18 ജൂലൈ 2016 (10:18 IST)
ചൈനീസ് സൂപ്പർ ലീഗ് ഫുട്ബോൾ മൽസരത്തിനിടെ ഫുട്ബോളർ ഡെംബാ ബായുടെ കാലൊടിഞ്ഞു. കളിയുടെ അറുപത്തിമൂന്നാം മിനിറ്റിൽ സുൻ സിയാങ്ങുമായി കൂട്ടിയിടിച്ചു വീണ മുപ്പത്തിയൊന്നുകാരൻ ഡെംബായുടെ ഇടതുകാൽ വട്ടമൊടിഞ്ഞു തൂങ്ങുകയായിരുന്നു.

ഷാങ്ങ്ഹായ് ഷെൻഹുവ താരമായ ഡെംബായ്ക്കു ഷാങ്ങ്ഹായ് സിപ്ജുമായുള്ള നഗരപ്പോരാട്ടത്തിനിടെയാണു പരുക്കേറ്റത്. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെ മുൻ താരമായ ഡെംബായുടെ പ്രഫഷനൽ കരിയർ തന്നെ അവസാനിപ്പിക്കുന്ന തരത്തിലുള്ള പരുക്കാണിത്.

പരുക്കിന്റെ ഭീകരദൃശ്യത്തിന്റെ വിഡിയോ സാമൂഹ മാധ്യമങ്ങളിൽ ഉടൻതന്നെ വൈറലാവുകയും ചെയ്തു. ഡെംബായെ നഷ്ടപ്പെടുന്നതിലും നല്ലതു കളി തോൽക്കുന്നതായിരുന്നെന്ന് ഷെൻഹുവ കോച്ച് ഗ്രിഗോറിയോ മൻസാനോ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :