ഐഎസ്എല്‍: ഡല്‍ഹി ഡൈനാമോസിന് രണ്ടാം ജയം

ഗോഹട്ടി| Last Modified ചൊവ്വ, 25 നവം‌ബര്‍ 2014 (11:01 IST)
ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബാളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഡല്‍ഹി ഡൈനാമോസ് തകര്‍ത്തു. ആറാം മിനിട്ടില്‍ ഗുസ്താവോ മാര്‍ മെന്റിനിയും 14ആം മിനിട്ടില്‍ മാര്‍ ഹാന്‍സ് മുള്‍ഡറും ഡല്‍ഹിക്കായി ഗോളുകള്‍ നേടി. എംതോംഗയാണ്
നോര്‍ത്ത് ഈസ്റ്റിനായി ആശ്വാസ ഗോള്‍ നേടിയത്.

ഇരു ടീമുകളും പരുക്കന്‍ കളിയാണ് പുറത്തെടുത്തത്. 34, 45 മിനിട്ടുകളില്‍
മഞ്ഞക്കാര്‍ഡ് കണ്ട ഡല്‍ഹിയുടെ
സൗവിക് ചക്രവര്‍ത്തിയും 59, 83 മിനിട്ടുകളില്‍ മഞ്ഞക്കാര്‍ഡ് കണ്ട നോര്‍ത്ത്
ഈസ്റ്റിന്റെ ഖേന്‍ജിയും പുറത്തായി. 80-ആം
മിനിട്ടിലാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ പിറന്നത്
കോക്കെയുടെ പാസില്‍ നിന്ന് എംതോംഗ
ഗോള്‍ നേടുകയായിരുന്നു.

ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിന്റെ ക്രോസ്
ഗുസ്താവോ മാര്‍ മെന്റിനി നോര്‍ത്ത് ഈസ്റ്റ് ഗോള്‍പോസ്റ്റിലെത്തിക്കുകയായിരുന്നു. ഗുസ്താവോ മാര്‍ മെന്റിനിയുടെ പാസ് ഹാന്‍സ് മുള്‍ഡര്‍ ഗോളാക്കി മാറ്റിയതോടെ ഡല്‍ഹിയുടെ രണ്ടാം ഗോള്‍ പിറക്കുകയായിരുന്നു. നാളെ എഫ്.സി
ഗോവ കേരള ബ്ളാസ്റ്റേഴ്സിനെ നേരിടും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :