ക്രിസ്‌റ്റിയാനോയെ സഹതാരങ്ങള്‍ ചവുട്ടി പുറത്താക്കുമോ ?; റയലില്‍ കൂട്ടയടി - സമാധാനം നഷ്‌ടപ്പെട്ട് സിദാന്‍

റയലില്‍ കൂട്ടയടി; ക്രിസ്‌റ്റിയാനോയെ പുറത്താക്കുമോ ?

  cristiano ronaldo , real madrid , Zinedine Zidane , Zidane , സിനദീന്‍ സിദാന്‍ , ക്രിസ്റ്റിയാനോ , ഗാരത് ബെയ്‌ല്‍, ടോണി ക്രൂസ്, ലൂക്കാ മോഡ്രിക്ക് , ക്രിസ്റ്റിയാനോ റൊണാള്‍ഡോ , അല്‍വാരോ മൊറാട്ട, മാര്‍സിയോ അസാന്‍സിയോ, മത്യയോ കവാസിസ്, ലൂക്കാസ് വസ്‌ക്യൂസ് , റയല്‍ മാഡ്രിഡ്
സ്‌പെയിന്‍| jibin| Last Updated: തിങ്കള്‍, 10 ഏപ്രില്‍ 2017 (16:55 IST)
സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരെ റയല്‍ മാഡ്രിഡിലെ സഹതാരങ്ങള്‍ പരിശീലകന്‍ സിനദീന്‍ സിദാനെ പരാതി പറഞ്ഞതായി റിപ്പോര്‍ട്ട്. ക്രിസ്റ്റിയാനോയെ ആദ്യ പതിനൊന്നില്‍ നിന്നും മാറ്റിനിര്‍ത്തമെന്ന് മൂന്ന് താരങ്ങള്‍ ആവശ്യപ്പെട്ടതായിട്ടാണ് സ്പാനിഷ് ദിനപത്രമായ ഡോണ്‍ ബാലോണ്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

ഗാരത് ബെയ്‌ല്‍, ടോണി ക്രൂസ്, ലൂക്കാ മോഡ്രിക്ക് എന്നിവരാണ് ക്രിസ്റ്റിയാനോയ്‌ക്കെതിരെ നീങ്ങുന്നത്. മൂവര്‍ സംഘം സിദാനെ സമീപിച്ചതായും പരാതികളുടെ കെട്ട് അഴിച്ചതായും പത്രം പറയുന്നു.

മോശം ഫോമിലാണ് ക്രിസ്റ്റിയാനോ. താരങ്ങളുടെ പ്രകടനം കണക്കിലെടുത്തുവേണം ടീമിനെ കളത്തിലിറക്കേണ്ടതെന്നും സിദാനോട് മൂവര്‍ സംഘം ആവശ്യപ്പെട്ടു.

അല്‍വാരോ മൊറാട്ട, മാര്‍സിയോ അസാന്‍സിയോ, മത്യയോ കവാസിസ്, ലൂക്കാസ് വസ്‌ക്യൂസ് തുടങ്ങിയവരും ക്രിസ്‌റ്റിയാനോയ്‌ക്കെതിരെ നീങ്ങുകയാണ്. ഇവരും ബെയ്‌ല്‍ നയിക്കുന്ന സംഘത്തിനൊപ്പം സിദാനെ കണ്ടു.

മോശം ഫോമില്‍ തുടരുന്ന ക്രിസ്‌റ്റിയാനോയെ അവസാന ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്നാണ് പുറത്തുവരുന്ന സൂചന. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സിദാന്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ നിലപാട് എന്തായിരുക്കുമെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :