വരുമാനമെന്നാല്‍ ഇങ്ങനെയുണ്ടോ ?; കോടികള്‍ കീശയിലാക്കി ക്രിസ്‌റ്റിയാനോ, അക്കൌണ്ട് നിറച്ച് മെസി - കണക്കുകള്‍ പുറത്ത്

ലണ്ടന്‍, ശനി, 4 ഫെബ്രുവരി 2017 (18:37 IST)

Widgets Magazine
 Cristiano Ronaldo , highest paid sportsman , Cristiano , mesi , messi , barsalona , Ronaldo is world's top earning men , ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ , ബാഴ്‌സലോണ , അര്‍ജന്റീന , ലയണല്‍ മെസി , പോര്‍ച്ചുഗല്‍
അനുബന്ധ വാര്‍ത്തകള്‍

കായിക ലോകത്ത് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നത് പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ. രണ്ടാം സ്ഥാനത്ത് അര്‍ജന്റീനയുടെ സൂപ്പര്‍ താരവും ബാഴ്‌സലോണയുടെ കൂന്തമുനയുമായ ലയണല്‍ മെസിമാണ്. ഫോബ്‌സ് സ്‌പോര്‍‌ട്‌സ് മണി ഇന്‍‌ഡെക്‍സിന്റെ കണക്കുകളാണ് ഈ വിവരം പുറത്തു വിട്ടത്.

2016ല്‍ 70.5 ദശലക്ഷം പൗണ്ടാണ് (591 കോടി ഇന്ത്യന്‍ രൂപ) ക്രിസ്‌റ്റിയാനോയുടെ കീശയില്‍ വീണത്. 44.8 ദശലക്ഷം പൗണ്ട് ശമ്പളവും പ്രൈസ്‌ മണിയുമാണ്. ബാക്കി 25.6 ദശലക്ഷം പൗണ്ട് പരസ്യവരുമാനവും.

ക്രിസ്‌റ്റിയാനോയുടെ എതിരാളിയായ മെസിയും വരുമാനത്തിന്റെ കാര്യത്തില്‍ അധികം പിന്നിലല്ല. 65.2 ദശലക്ഷം പൗണ്ടാണ് മെസിയുടെ അക്കൌണ്ടിലെത്തില്‍ കഴിഞ്ഞ വര്‍ഷം എത്തിയത്. ബാസ്‌ക്കറ്റ് ബോള്‍ താരം ലിബ്രോണ്‍ ജെയിംസ് ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 61.8 ദശലക്ഷം പൗണ്ട്. 54.3 ദശലക്ഷം പൗണ്ടുമായി സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ആണ് നാലാം സ്ഥാനത്ത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

എടിപി റാങ്കിംഗ്: മികച്ച മുന്നേറ്റത്തോടെ റോജർ ഫെഡറർ ആദ്യ പത്തില്‍

പുതിയ റാങ്കിംഗിലും ബ്രിട്ടന്റെ ആൻഡി മുറെയാണ് ഒന്നാം സ്ഥാനത്ത്. സെർബിയൻ താരം നൊവാക് ...

news

കിരീടം ചൂടിയതിന് പിന്നാലെ ഇങ്ങനെയൊരു കമന്റ്; ഞെട്ടിപ്പിക്കുന്ന പ്രസ്‌താവനയുമായി ഫെഡറര്‍

ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ നിരാശ പകരുന്ന പ്രസ്‌താവനയുമായി ...

news

സ്‌പാനിഷ് ലീഗ് കിരീട പോരാട്ടത്തില്‍ റയലിന് വമ്പന്‍ ജയം; ബാഴ്‌സയ്‌ക്ക് സമനില

അതേസമയം, മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ റയല്‍ ബെറ്റിസിനോട് സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ...

news

സയ്യിദ് മോഡി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: തകര്‍പ്പന്‍ ജയത്തോടെ പി വി സിന്ധു ഫൈനലില്‍

ഫൈനലില്‍ ഇന്തോനേഷ്യയുടെ തന്നെ ഗ്രിഗോറിയ മരിസ്‌കയെയാണ് സിന്ധു നേരിടുക. വേള്‍ഡ് ജൂനിയര്‍ ...

Widgets Magazine