മെസിയും സംഘവും എപ്പോഴും മൈതാനത്താണ്; “കാരണം ഇതാണ് ”

കോപ്പ അമേരിക്ക , ലയണല്‍ മെസി , അര്‍ജന്റീന , കൊളംബിയ
വിന ഡെല്‍മാര്‍| jibin| Last Updated: തിങ്കള്‍, 29 ജൂണ്‍ 2015 (16:13 IST)
വമ്പന്‍ താരനിരയുമായി വന്നിട്ടും കോപ്പ അമേരിക്കയില്‍ മുടന്തി നീങ്ങുന്ന അര്‍ജന്റീന കടുത്ത പരിശീലനത്തില്‍. കൊളംബിയക്കെതിരായ മത്സരത്തിന് പിന്നാലെ ലയണല്‍ മെസിയും സംഘവും ഉറക്കത്തിനും ഭക്ഷണം കഴിക്കാനും മാത്രമാണ് സമയം ചെലവഴിക്കുന്നത്. ഷോപ്പിംഗും പാര്‍ട്ടികളും എല്ലാം ഒഴിവാക്കി കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോയുടെ നേതൃത്വത്തില്‍ കടുത്ത പരിശീലനമാണ് നടക്കുന്നത്.

ക്വാര്‍ട്ടര്‍ മത്സരം നടന്ന വിന ഡെല്‍മാറിലാണ് മെസിയും കാര്‍ലോസ് ടെവസും സെര്‍ജിയോ അഗ്വേറൊയുമടക്കമുള്ള താരങ്ങളെല്ലാം പരിശീലനം നടത്തിയത്. കരുത്തരായ ബ്രസീലിനെ വീഴ്ത്തിയ പരാഗ്വെയാണ് സെമിയില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ അതിനാല്‍ എതിരാളികളുടെ കുറവുകള്‍ കണ്ടെത്തി ആക്രമണം നടത്താനാണ് മെസിയും സംഘവും പദ്ധതിയിടുന്നത്. ബ്രസീലിനെ വീഴ്ത്തിയ കണ്‍സെപ്ഷനിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് അര്‍ജന്റീനയേയും പരാഗ്വെ നേരിടാനൊരുങ്ങുന്നത്.

നിലവാരമുള്ള ടീമായിരുന്നെന്നും ലോകകപ്പില്‍ ക്വാര്‍ട്ടര്‍ കളിച്ച ഒരു സംഘത്തിനെതിരെ മത്സരം വരുതിയില്‍ നിര്‍ത്താന്‍ കഴിഞ്ഞത് അര്‍ജന്റീനയുടെ മിടുക്കാണെന്നും മിഡ്ഫീല്‍ഡറും ഉപനായകനുമായ ഹാവിയര്‍ മസ്‌കരാനോ പറഞ്ഞു. അവസാന മത്സരത്തിലേതു പോലെ ആധികാരികമായ പ്രകടനവും അതേസമയം കൂടുതല്‍ ഗോളുകളുമാണ് തന്റെ കളിക്കാരില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്ന് അര്‍ജന്റീന കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :