കൊടും തണുപ്പിലും വിയര്‍ക്കും; കോപ്പയില്‍ ഇന്ന് കിരീടപ്പോരാട്ടം

കോപ്പ അമേരിക്ക ,  കിക്കോഫ് ,   അര്‍ജന്‍റീന , ചിലി , കോപ്പ
സാന്‍റിയാഗോ| jibin| Last Modified ശനി, 4 ജൂലൈ 2015 (10:28 IST)
ലോകം കാത്തിരുന്ന ക്ളാസിക് ഫൈനല്‍ പുലര്‍ച്ചെ ഒന്നരയ്‌ക്ക് നാഷനല്‍ സ്റ്റേഡിയം ഇന്ന് സാക്ഷിയാകും. ഇന്ത്യന്‍സമയം രാത്രി 1.30നാണ് കിക്കോഫ്.22 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ അര്‍ജന്റീനയും 99 വര്‍ഷമായി കോപ്പയില്‍ ഒരു തവണപോലും കിരീടമണിയാത്ത ആതിഥേയരായ ചിലിയും നേര്‍ക്കുനേര്‍ വരുബോള്‍ കോപ്പയില്‍ തീ പാറുമെന്ന് വ്യക്തമാണ്.

ബ്രസീല്‍ ലോകകപ്പ് ഫൈനലില്‍ കിരീടം നഷ്ടമായശേഷം അര്‍ജന്‍റീനയുടെ ഇതിഹാസമാകാന്‍ ലയണല്‍ മെസിക്കുള്ള അവസാന ചാന്‍സുമാണിത്. ചിലി അര്‍ജന്‍റീനയുടെ ഭാഗ്യമണ്ണാണെന്ന വിശേഷണമുണ്ട്. ഇക്കുറി ഗ്രൂപ് റൗണ്ടില്‍ പതിയെ തുടങ്ങി, സെമി കടക്കുമ്പോഴേക്കും സംഹാര ശേഷിയാര്‍ജിച്ചാണ് അര്‍ജന്‍റീനയുടെ നില്‍പ്. ലയണല്‍ മെസി-സെര്‍ജിയോ അഗ്യൂറോ-ഡി മരിയ എന്നിവരുടെ മുന്നേറ്റവും ബിഗ്ളിയ-മഷറാനോ-പാസ്റ്റോര്‍ എന്നിവരുടെ മധ്യനിരയുമായി ഏറ്റവും മികച്ച ആക്രമണ സംഘം. കരുത്തേറിയ മുന്നേറ്റങ്ങളും ലോംഗ് റേഞ്ച് ഷോട്ടുകളിലൂടെ എതിരാളികളെ വിറപ്പിക്കുകയും ചെയ്യുന്ന ടെവസും നീലക്കുപ്പായത്തില്‍ ഇറങ്ങുബോള്‍ മെസിയും സംഘവും അപകടകാരികളാകും. എന്നാല്‍, നിര്‍ണായക ഘട്ടങ്ങളില്‍ തകരുന്ന പ്രതിരോധമാണ് അവര്‍ക്ക് വെല്ലുവിളി.


ദൈവമായി സമ്മാനിച്ച അവസരം തട്ടിക്കളയല്ളേ എന്നാണ് ചെമ്പടയുടെ ആരാധകര്‍ ഏറ്റുചൊല്ലുന്നത്. മുന്നേറ്റ നിരയിലാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിക്കാനിറങ്ങുന്ന ചിലിയുടെ പ്രതീക്ഷ. ഗോളടി വീരന്‍ എഡ്വേര്‍ഡോ വാര്‍ഗാസ് നാലു ഗോളുമായി സുവര്‍ണപാദുക നേട്ടത്തിന് തൊട്ടടുത്ത്. മൂന്ന് ഗോളുള്ള അര്‍ട്ടൂറോ വിദാലും തന്ത്രങ്ങള്‍ മെനഞ്ഞ് അലക്‌സി സാഞ്ചസും ചാള്‍സ് അരാങ്ക്വിസും ഒപ്പം ചേരുമ്പോള്‍ അര്‍ജന്റൈന്‍ ഗോള്‍മുഖം ചെമ്പട കയ്യടക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ചിലി ആരാധകര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :