കോപ്പയില്‍ നിന്ന് പുറത്തായെങ്കിലും ബ്രസീല്‍ കോച്ചായി ദുംഗ തുടരും

 ദുംഗ , കോപ്പ അമേരിക്ക , ബ്രസീല്‍ , ലോകകപ്പ്
റിയോ ഡെ ജനീറോ| jibin| Last Modified ബുധന്‍, 1 ജൂലൈ 2015 (14:47 IST)
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോപ്പ അമേരിക്കന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായെങ്കിലും 2018 ലോകകപ്പ് വരെ ബ്രസീല്‍ പരിശീലക സ്ഥാനത്ത് തുടരും. കഴിഞ്ഞ ലോകകപ്പിനു പിന്നാലെയാണ് മുന്‍ ക്യാപ്റ്റനെ കോച്ചായി നിയമിച്ചത്. കോച്ചിനെ മാറ്റണമെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ ആവശ്യമുന്നയിച്ചതിനു പിന്നാലെ ദേശീയ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്‍റ് മാര്‍കോ പോളോ നെറോയാണ് കോച്ച് തുടരുമെന്ന് വ്യക്തമാക്കിയത്. കോപ്പയില്‍ ഗ്രൂപ് റൗണ്ടില്‍ കഷ്ടിച്ച് രക്ഷപ്പെട്ട ബ്രസീല്‍ ക്വാര്‍ട്ടറില്‍ പരഗ്വേയോട് തോറ്റാണ് പുറത്തായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :