ഫൈനലില്‍ അത് സംഭവിക്കും; ചിലിയെ ഞെട്ടിച്ച് മെസി

   കോപ്പ അമേരിക്ക , അര്‍ജന്റീന , ലയണല്‍ മെസി , ചിലി
ചില| jibin| Last Modified വ്യാഴം, 2 ജൂലൈ 2015 (11:52 IST)
ഫൈനലിലെ എതിരാളികളെ ഞെട്ടിച്ചു കൊണ്ട് അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി. ചിലിക്കെതിരായ ഫൈനല്‍ മത്സരത്തില്‍ തന്റെ ബൂട്ടില്‍ നിന്ന് ഗോളുകള്‍ പ്രതീക്ഷിക്കാം. ഇതുവരെ ഗോള്‍ നേടാന്‍ കഴിയാത്തതില്‍ നിരാശയില്ലെന്നും. ടീം വിജയിക്കുന്നതിലാണ് സന്തോഷമെന്നും സൂപ്പര്‍താരം പറഞ്ഞു.

ടീം ജയിക്കുന്നതിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. ആര് ഗോള്‍ നേടുന്നു എന്ന കാര്യം വിഷയമല്ല. തനിക്ക് ഗോള്‍ നേടാന്‍ കഴിയാത്തതില്‍ നിരാശ തോന്നിയിട്ടില്ല. സഹതാരങ്ങള്‍ ഗോള്‍ നേടുബോള്‍ സന്തോഷം തോന്നുന്നുണ്ടെന്നും മെസി പറഞ്ഞു. ഇതുവരെയുള്ള കളികള്‍ ഒത്തിണക്കത്തോടെയാണ് കളിച്ചത്. നല്ല പാസുകള്‍ ഉണ്ടാകുകയും അത് ഗോളായി തീരുകയും ചെയ്‌തു. എല്ലാവരും ജയം മാത്രം ലക്ഷ്യമാക്കിയാണ് മൈതാനത്ത് ഇറങ്ങുന്നതെന്നും മെസി വ്യക്തമാക്കി.

സെമിയില്‍ മെസിയുടെ കരുത്തിലായിരുന്നു അര്‍ജന്റീന വിജയിച്ചത്. ആറ് ഗോളുകള്‍ നേടിയപ്പോള്‍ അതിലെ നാല് ഗോളുകള്‍ക്കും വഴിവെച്ചത് മെസിയായിരുന്നു. അദ്ദേഹത്തിന്റെ പാസില്‍ നിന്നായിരുന്നു ഗോളുകള്‍ പിറന്നത്. പതിവിന് വിപരീതമായി ഗോള്‍ നേടാന്‍ ശ്രമിക്കുന്നതിന് പകരം ഗോള്‍ അടിപ്പിക്കാനായിരുന്നു മെസി ശ്രമിച്ചത്. അദ്ദേഹത്തിന്റെ എല്ലാ നീക്കങ്ങളും കഴിഞ്ഞ കളിയില്‍ വിജയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :