പോണ്‍താരം മുതല്‍ മോഡല്‍വരെ; ക്രിസ്‌റ്റിയാനോയ്ക്ക് ഇനി പുതിയ കാമുകി

 ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ , ഫുട്‌ബോള്‍ , ഐറിന ഷായി
ലിസ്‌ബണ്‍| jibin| Last Modified ശനി, 24 ജനുവരി 2015 (15:21 IST)
ലോക ഫുട്‌ബോളറും പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരവുമായ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ പണ്ടു മുതല്‍ കാമുകിമാരെ വസ്ത്രം മാറുന്നതു പോലെ വലിച്ചെറിയുന്നതില്‍ മിടുക്കനാണ്. തന്റെ നിഴല്‍ പോലെ അഞ്ച് വര്‍ഷം കൂടെ നടക്കുകയും ഒരു കുഞ്ഞിനെ സമ്മാനിക്കുകയും ചെയ്ത് സൂപ്പര്‍ മോഡല്‍ ഐറിന ഷായിയെ ഒഴിവാക്കിയ ക്രിസ്‌റ്റിയാനോയുടെ പുതിയ കാമുകി പത്രപ്രവര്‍ത്തകയായ ലൂസിയ വില്ലലോനാണ്.

കാമുകിമാരെ ടെ‌സ്‌റ്റ് ചെയ്ത്ശേഷം കൂടെ കൊണ്ടു നടക്കുന്നതാണ് ക്രിസ്‌റ്റിയാനോയുടെ രീതി അങ്ങനെയാണ് പ്രശസ്തയായ പോണ്‍ താരത്തിനൊപ്പം കിടക്ക പങ്കിട്ടതും. ക്രിസ്‌റ്റിയാനോ എത്തുന്ന ഇടങ്ങളില്‍ എല്ലാം മൈക്കുമായി താരത്തിന്റെ ചുറ്റിത്തിരിഞ്ഞ ലൂസിയ അധികം വൈകാതെ സൂപ്പര്‍ താരത്തിന്റെ മനസിലേക്ക് ഗോള്‍ അടിക്കുകയായിരുന്നു. ഇവരുടെ അപൂര്‍വം ചിത്രങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ എന്നതിനാല്‍ ഇരുവരെയും ക്യാമറയിലാക്കാന്‍ പാപ്പരാസികള്‍ പെടാപ്പാടുപെടുകയാണ്. കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് ക്രിസ്‌റ്റിയാനോ തന്നെ അടുത്ത കൂട്ടുകാര്‍ക്ക് അയച്ചത്.

അതേസമയം മുന്‍ കാമുകി ഐറിന ഷായി പുതിയ തീരങ്ങള്‍ തേടി പോയതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ക്രിസ്‌റ്റിയാനോയുടെ അമ്മയുമായുള്ള പിണക്കും വഴക്കും വര്‍ദ്ധിച്ചു വന്നതാണ് ക്രിസ്‌റ്റിയാനോ - ഐറിന ബന്ധം ഉലയാന്‍ കാരണമായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :