ദാദ വിളിച്ചു; കൊല്‍ക്കത്തയുടെ കളി കാണാന്‍ പെലെ ഇന്ത്യയിലേക്ക്

 ബ്രസീല്‍ , പെലെ , സൗരവ് ഗാംഗുലി , ക്രിക്കറ്റ് , ഫുട്‌ബോള്‍
കൊല്‍ക്കത്ത| jibin| Last Updated: തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (20:01 IST)
ഫുട്‌ബോള്‍ ലോകത്തെ താരരാജാവായ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യയിലെത്തുന്നു. 38 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തുന്ന പെലെ മുന്‍ ക്രിക്കറ്റ്താരം സൗരവ് ഗാംഗുലിയുമായി കൂടിക്കാഴ്‌ച നടത്തും. ഒക്ടോബര്‍ 11നും 17നുമിടയിലായിരിക്കും ഫുട്‌ബോള്‍ ഇതിഹാസം ഇന്ത്യയിലെത്തുക.

സുബ്രതോ കപ്പ് ഫുട്ബോളിന്‍റെ ഫൈനലില്‍ മുഖ്യാതിഥിയാണ് പെലെ ഇന്ത്യയിലെത്തുന്നത്. പെലെയും നെയ്മറും കളിപഠിച്ച ബ്രസീലിലെ സാന്‍റോസ് ക്ലബും സുബ്രതോ കപ്പ് ടൂര്‍ണമെന്‍റില്‍ ഇത്തവണ പന്ത് തട്ടും. കൂടാതെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റിക്കൊ ഡി കൊല്‍ക്കത്തയുടെ ആദ്യ മത്സരത്തില്‍ പെലെ മുഖ്യാതിഥി ആയിരിക്കും.

സുബ്രതോ കപ്പിനായി ഒക്ടോബര്‍ 11 ന് ഇന്ത്യയില്‍ എത്തുന്ന ഫുട്ബോള്‍ പെലെ 17 നാണ് തിരിച്ച് പോകുന്നത്. കൊല്‍ക്കത്തയും പെലെ സന്ദര്‍ശിക്കും. ഒക്ടോബര്‍ 16നാണ് സുബ്രതോ കപ്പ് ഫൈനല്‍. കുട്ടികള്‍ക്കുള്ള ഫുട്ബോള്‍ പരിശീലന വേദികളില്‍ പെലെ പങ്കടുക്കും. ഇന്ത്യയിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടന്നും പുതുതലമുറയുമായി സംവദിക്കാനുള്ള അവസരമാണ് തന്‍റെ സന്ദര്‍ശനമെന്നും ആശംസ സന്ദേശത്തില്‍ പെലെ പറഞ്ഞു.

പെലയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടത്തുന്ന ഫണ്ട് സമാഹരണ പരിപാടികളില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും ബംഗാള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുവുവെക്കും. ക്രിക്കറ്റ് താരമായിരുന്നുവെങ്കിലും പെലെയുടെ കടുത്ത ആരാധകനായിരുന്നു സൗരവ് ഗാംഗുലി. ഫുട്‌ബോള്‍ ലോകത്തെ താരരാജാവായ പെലെയായിരുന്നു സൗരവിന്റെ കുട്ടിക്കാലത്തെ ഹീറോ. പെലെയുടെ ഒരു ഓട്ടോഗ്രാഫ് ലഭിച്ചെങ്കിലെന്ന് അക്കാലത്ത് ഒരുപാട് ആഗ്രഹിച്ചിരുന്നതായും സൗരവ് മുമ്പ് വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :