സൗഹൃദ മത്സരം: ബ്രസീല്‍ ഇക്വഡോറിനെ തോല്പിച്ചു

ന്യൂജഴ്സി| Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (13:13 IST)
അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഇക്വഡോറിനെ കീഴടക്കി ബ്രസീല്‍.ഏക പക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. ബ്രസീലിനുവേണ്ടി ഇക്വഡോറിന്റെ ഗോള്‍ വല കുലുക്കിയ ഡിഫന്‍ഡര്‍ വില്ലെയ്‌നാണ് ബ്രസീലിന്റെ വിജയ ശില്പി.

30ആം മിനിട്ടില്‍ ഓസ്കര്‍
എടുത്ത
ഫ്രീകിക്
നെയ്‌മര്‍ ഡിഫന്‍സിനെ വെട്ടിച്ച് വില്ലെയ്‌ന് നല്‍കുകയായിരുന്നു.പന്ത് വലയിലേക്ക് തട്ടിയിടേണ്ട ചുമതലയേ വില്ലെയ്‌നുണ്ടായിരുന്നുള്ളു

ബ്രസീല്‍ ഗോള്‍ അടിച്ച് ആറ് മിനിറ്റിനു ശേഷം ഇക്വഡോറിന് തിരിച്ചടിക്കാന്‍ ഒരവസരം ലഭിച്ചിരുന്നു.എന്നാല്‍ ഗോളി ജെഫേഴ്സണെ പിന്നിട്ട് പോയ എന്നെര്‍ വലന്‍സിയയുടെ ഷോട്ട്
പോസ്റ്റിന്റെ ചുവട്ടിലിടിച്ച് വഴിമാറി പോകുകയായിരുന്നു.

ബ്രസീലിന്റെ അടുത്ത മത്സരം ഒക്ടോബര്‍ 11ന് അര്‍ജന്റീനയ്ക്കെതിരെയാണ്. നേരത്തെ കഴിഞ്ഞയാഴ്ച കൊളംബിയയെയും ബ്രസീല്‍ തോല്പിച്ചിരുന്നു. പരിശീലകനായി തിരിച്ചെത്തിയ ദുംഗയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :