കൊല്‍ക്കത്തയെ ബ്ലാസ്റ്റേഴ്സ് തകര്‍ത്തു

കൊച്ചി| Last Modified ശനി, 22 നവം‌ബര്‍ 2014 (10:55 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഹോം മത്സരത്തില്‍ കൊല്‍ക്കത്തയെ കേരള ബ്ലാസ്റ്റേഴ്സ് തകര്‍ത്തു. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള അത്‌ലറ്റിക്കോ ഡീ കൊല്‍ക്കത്തയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ളാസ്റ്റേഴ്സ് അട്ടിമറി ജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകളും നേടിയത്. നാലാം മിനിറ്റില്‍ ലെയിന്‍ ഹ്യൂമും 42ാം മിനിറ്റില്‍ ഗുസ്മാവോയും ബ്ലാസ്റ്റേഴ്സിനു വേണ്ടി വല ചലിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് ശക്തമായ പ്രതിരോധം തീര്‍ത്തു. ഒടുവില്‍ 55ാം മിനിറ്റില്‍ ഫിക്രുവാണ് അത്‌ലറ്റിക്കോയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :