“മെസിക്ക് അപൂര്‍വ്വ രോഗം ബാധിച്ചിരുന്നു; ചികിത്സയ്ക്ക് പണമില്ലായിരുന്നു”

ബാഴ്‌സലോണ , ലയണല്‍ മെസി , അര്‍ജന്റീന , ഫുട്ബോള്‍ , ബാലണ്‍ ഡി ഓര്‍
റൊസാരിയോ| jibin| Last Modified വ്യാഴം, 25 ജൂണ്‍ 2015 (12:26 IST)
അര്‍ജന്റീനയുടെ സൂപ്പര്‍ താരവും ബാഴ്‌സലോണയുടെ കൂന്തമുനയുമായി തീര്‍ന്ന ലയണല്‍ മെസിയുടെ ബാല്യകാലം അത്ര നല്ലതല്ലായിരുന്നു. 1987ല്‍ അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനിച്ച കുഞ്ഞ് മെസിക്ക് ചെറുപ്പത്തില്‍ തന്നെ അപൂര്‍വ്വ രോഗം ബാധിച്ചിരുന്നതായി റിപ്പോര്‍ട്ട്.

വളര്‍ച്ചാ ഹോര്‍മോണുകളുടെ അഭാവത്താല്‍ എല്ലിനെ ബാധിക്കുന്ന അപൂര്‍വ്വ അസുഖമായിരുന്നു മെസിക്ക് നേരിടേണ്ടി വന്നത്. മികച്ച ചികിത്സ ആവശ്യമായ രോഗത്തിന് മരുന്നിനും മറ്റുമായി വന്‍ തുക കണ്ടത്തേണ്ടത് അത്യാവശ്യമായിരുന്നു. ചികിത്സയ്ക്ക് പണമില്ലാതെ നട്ടം തിരിഞ്ഞ മെസിയുടെ കുടുംബത്തിനെ സഹായിക്കാനായി ബാഴ്‌സലോണ ക്ലബ് അധികൃതര്‍ രംഗത്ത് എത്തുകയായിരുന്നു.

കുഞ്ഞുമെസിയുടെ ഫുട്ബോള്‍ പ്രതിഭ തിരിച്ചറിഞ്ഞാണ് ബാഴ്‌സലോണ ക്ലബ് അധികൃതര്‍ ചികിത്സ ചെലവ് വഹിച്ചത്. മികച്ച ചികിത്സ നല്‍കുന്നതിനൊപ്പം ബാഴ്‌സലോണയില്‍ നല്ല പരിശീലനവും മെസിക്ക് നല്‍കി. യൂത്ത് ടീമില്‍ കളിച്ചു തുടങ്ങിയ മെസിയുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൌകര്യവും ക്ലബ് ചെയ്‌തു നല്‍കി. ഇതോടെ രോഗവിമുക്‍തനായ മെസി ലോകോത്തര താരമായി വളരുകയും ബാഴ്സലോണ ടീം മാനേജ്മെന്റിന്റെ
ഏറ്റവും നിര്‍ണ്ണായകമായ തീരുമാനങ്ങളിലൊന്നായി അത് മാറുകയുമായിരുന്നു.

1993ല്‍ ആറാം വയസു മുതല്‍ ബാഴ്‌സലോണയ്ക്കുവേണ്ടി കളിക്കുന്ന താരമാണ് ലയണല്‍ മെസി. കരിയറില്‍ ഇതുവരെ 582 മത്സരങ്ങളില്‍ ബൂട്ട് അണിഞ്ഞ മെസി 458 ഗോളുകള്‍ നേടിയിടുണ്ട്. ക്ലബ് കരിയറില്‍ ബാഴ്‌സക്കുവേണ്ടി മാത്രം കളിച്ചിട്ടുള്ള മെസി ക്ലബിനോടുള്ള തന്റെ കടപ്പാട് പലപ്പോഴും പരസ്യമാക്കിയിട്ടുമുണ്ട്. നാല് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും മെസിയെ തേടിയെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :