സ്പാനിഷ് ലാ ലിഗ: ബാഴ്സയ്ക്ക് തകര്‍പ്പന്‍ ജയം, റയലിന് സമനില

ബാഴ്സയ്ക്ക് ജയം

Barcelona won, Barcelona, messi, ബാഴ്സ, റയല്‍, മെസി
സജിത്ത്| Last Modified വ്യാഴം, 2 മാര്‍ച്ച് 2017 (10:25 IST)
സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ കരുത്തരായ ബാഴ്‌സിലോണയ്ക്ക് തകര്‍പ്പന്‍ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സ്‌പോര്‍ട്ടിംഗ് ഗിജോണിനെ 6-1നാണ് ബാഴ്‌സിലോണ തോല്‍‌പ്പിച്ചത്. എം എസ് എന്‍ ത്രയവും റാകിടിക്കും അല്‍ക്കാസറുമാണ് ബാഴ്സയുടെ ഗോളടിയില്‍ പങ്കാളികളായത്.

സുവാരസ് രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ മെസി, നെയ്മര്‍, റാകിടിക്, അല്‍ക്കാസര്‍ എന്നിവര്‍ ഓരോഗോളും നേടി. പരിശീലകന്‍ ലൂയിസ് എന്റിക് ഈ സീസണോടെ വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ബാഴ്‌സയുടെ ഈ കൂറ്റന്‍ വിജയം.

അതേസമയം മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ക്രിസ്ത്യാനോ റൊണാള്‍ഡോ ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ ലാസ് പാല്‍മെസിനോട് 3-3 സമനിലയില്‍ കുടുങ്ങിയ റയലിന് ഇതോടെ ലീഗിലെ കിരീടപേടി ആരംഭിച്ച അവസ്ഥയാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :