ബാഴ്‌സലോണയില്‍ നിന്നും കൊഴിഞ്ഞു പോക്ക് തുടരുന്നു; സൂപ്പര്‍താരം ക്ലബ്ബ് വിടാനൊരുങ്ങുന്നു

ബാഴ്‌സലോണയില്‍ നിന്നും കൊഴിഞ്ഞു പോക്ക് തുടരുന്നു; സൂപ്പര്‍താരം ക്ലബ്ബ് വിടാനൊരുങ്ങുന്നു

  barca , mesi , club fotbool , ബാഴ്‌സലോണ , വാൽവെർദെ , ബ്രസീല്‍ , മാൽകം
മാഡ്രിഡ്| jibin| Last Modified വെള്ളി, 19 ഒക്‌ടോബര്‍ 2018 (14:44 IST)
ബ്രസീലിയൻ താരം മാൽക്കം ബാഴ്‌സലോണ വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടീമില്‍ അവസരങ്ങള്‍ കുറഞ്ഞതും പരിശീലകന്‍ വാൽവെർദെയുടെ ഇഷ്‌ടക്കേടുമാണ് കറ്റലൻ ക്ലബ്ബ് വിടാന്‍ യുവതാരത്തെ പ്രേരിപ്പിക്കുന്നത്.

ജനുവരിയില്‍ നടക്കുന്ന ട്രാൻസ്ഫർ ജാലകത്തിലൂടെ മാല്‍കം ക്ലബ് വിടാനാണ് ഒരുങ്ങുന്നതെന്നാണ് ഫുട്‌ബോള്‍ എസ്‌പാനയുടെ റിപ്പോര്‍ട്ടുകളിലൂടെ പുറത്തുവന്നത്.

അതേസമയം, ക്ലബ് വിടരുതെന്നും അവസരങ്ങള്‍ ലഭിക്കുമെന്നും അതിനായി കാത്തിരിക്കണമെന്നും മാല്‍കത്തിനോട് ബാഴ്‌സ ആവശ്യപ്പെട്ടു. എന്നാല്‍, ബാഴ്സയില്‍ തുടരുന്നതിനോട് ബ്രസീല്‍ താരം താല്‍പ്പര്യം കാണിക്കുന്നില്ല.

വാൽവെർദെയുടെ ഇഷ്‌ടമനുസരിച്ച് കളിക്കാനുള്ള മികവില്ലായ്‌മയും പരിക്കുമാണ് മാൽക്കത്തിനു തിരിച്ചടിയാകുന്നത്. ബാഴ്സയ്‌ക്കായി സീസണിൽ രണ്ടു മത്സരങ്ങളിൽ കളിച്ചുവെങ്കിലും അത് പകരക്കാരന്റെ റോളിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :