ബാലൺ ഡിയോർ പുരസ്‌കാരം; പട്ടികയിലെ വമ്പന്‍ ആരെന്നറിഞ്ഞാല്‍ ഞെട്ടും

ബാലൺ ഡിയോർ പുരസ്കാരം: നാമനിർദേശപട്ടികയിൽ റൊണാൾഡോയും ബെയിലും

  Ballon d'Or , Cristiano Ronaldo , Lionel Messi , fifa , ഫിഫ ബാലൺ ഡിയോർ , ക്രിസ്‌റ്റിയാനോ റൊണാൾഡോ, ഗാരെത് ബെയിൽ , മെസി
പാരീസ്| jibin| Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (16:55 IST)
ഈ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരത്തിനുള്ള നാമനിർദേശ പട്ടിക തയാറായി. റയൽ മാഡ്രിഡ് താരങ്ങളായ ക്രിസ്‌റ്റിയാനോ റൊണാൾഡോ, ഗാരെത് ബെയിൽ, മാഞ്ചസ്റ്റർ സിറ്റിയുടെ സെർജിയോ അഗ്യൂറോ, യുവന്റസിന്റെ ഗോൾകീപ്പർ ജിയാൻലുയിജി ബഫൺ എന്നിവരാണ് പട്ടികയിലുള്ളത്.

നാമനിർദേശം ചെയ്യപ്പെട്ട മറ്റു 30 താരങ്ങളുടെ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് വാര്‍ത്ത വെളിപ്പെടുത്തിയ ഫ്രഞ്ച് കായിക മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വർഷം ലാലീഗയിൽ കളിക്കുന്നവരിൽ ഒരാൾക്ക് പുരസ്കാരം ലഭിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ഏഴു വർഷമായി ബാലൺഡിയോർ പുരസ്കാരം ലയണല്‍ മെസിയും റൊണാൾഡോയുമാണ് സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. ഇത്തവണയും പട്ടികയിലെ സൂപ്പര്‍ താരം റൊണാള്‍ഡോ തന്നെയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :