വീണ്ടും മാസ്മരിക ഫ്രീകിക്ക് ഗോളുമായി മെസി... കൊളംബിയക്കെതിരെ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം

ഗോളടിച്ചും ഗോളടിപ്പിച്ചും മെസിയുടെ അത്യുഗ്രന്‍ തിരിച്ചുവരവ്

argentina, colombia, messi ബ്യൂനസ് ഐറിസ്, അര്‍ജന്റീന, കൊളംബിയ, മെസി
ബ്യൂനസ് ഐറിസ്| സജിത്ത്| Last Modified ബുധന്‍, 16 നവം‌ബര്‍ 2016 (09:05 IST)
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം. നായകന്‍ മെസിയുടെ അത്യുജ്വല തിരിച്ചുവരവോടെയാണ് അര്‍ജന്റീന ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് കൊളംബിയയെ തകര്‍ത്തത്. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്ന അര്‍ജന്റീന കൊളംബിയയെ മറികടന്ന് നാലാംസ്ഥാനത്തെത്തുകയും ചെയ്തു.

ഇനിയും ജയിച്ചില്ലെങ്കില്‍ പ്രവേശനം അസ്ഥാനത്തായ അര്‍ജന്റീന കരുതലേടെയാണ് കൊളംബിയക്കെതിരെ തുടങ്ങിയത്. കളിയുടെ തുടക്കത്തില്‍ തന്നെ മനോഹരമായൊരു ഇടങ്കാലന്‍ ഫ്രീകിക്കിലൂടെ മെസി അര്‍ജന്റീനക്ക് ആദ്യഗോള്‍ സമ്മാനിച്ചു. തുടര്‍ന്ന് മെസിയുടെ പാസില്‍ നിന്നും ലൂക്കാസ് പ്രോറ്റോയാണ് രണ്ടാം ഗോള്‍ നേടിയത്. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ മെസി നല്‍കിയ പാസ് എയ്ഞ്ചല്‍ ഡി മരിയയും ഗോള്‍ നേടി.

ഈ വിജയത്തോടെ റഷ്യയില്‍ നടക്കുന്ന ലോകകപ്പിലേക്കുളള അര്‍ജന്റീനയുടെ സാധ്യതകള്‍ മെച്ചപ്പെടുകയും ചെയ്തു. പന്ത്രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അഞ്ചു കളികള്‍ ജയിച്ച അര്‍ജന്റീനയ്ക്ക് ഇപ്പോള്‍ പത്തൊന്‍പതു പോയിന്റാണുളളത്. അതേസമയം, ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ 24 പോയിന്റോടെ ബ്രസീല്‍ തന്നെയാണ് മുന്നില്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :