ബ്രസീലിന് ജയം; അര്‍ജന്റീനയെ പോര്‍ച്ചുഗല്‍ പൂട്ടി

 അര്‍ജന്റീന പോര്‍ച്ചുഗല്‍ പോരാട്ടം , ബ്രസീല്‍ , ക്രിസ്റ്റിയാനോ റൊണാള്‍ഡോ
ഓള്‍ഡ് ട്രാഫോര്‍ഡ്| jibin| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (11:54 IST)
അര്‍ജന്റീന പോര്‍ച്ചുഗല്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് വിജയം. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ റാഫേല്‍ ഗ്യുറീറോയാണ് പോര്‍ച്ചുഗലിന് വിജയ ഗോള്‍ സമ്മാനിച്ചത്. സൂപ്പര്‍താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്ന മത്സരം തീര്‍ത്തും വിരസമായിരുന്നു. അദ്യപകുതിക്ക് ശേഷം രണ്ട് പേരെയും കോച്ചുമാര്‍ പിന്‍വലിക്കുകയും ചെയ്തു. അതിനു ശേഷമാണ് പോര്‍ച്ചുഗലിന് ജയം സമ്മാനിച്ച ഗോള്‍ പിറന്നത്.

മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ ഓസ്ട്രിയയെ മുട്ടു കുത്തിച്ചു. ഗോള്‍ മാറി നിന്ന ആദ്യ പകുതിക്ക് ശേഷം ബ്രസീലാണ് ആദ്യ ഗോള്‍ നേടിയത്. ഒസ്‌കാറിന്റെ കോര്‍ണറില്‍ നിന്ന് ഡേവീഡ് ലൂയിസാണ് 62മത് മിനിറ്റില്‍ ഗോള്‍ നേടിയത്. അതേ ഓസ്‌കര്‍ വില്ലനാകുന്നതും പിന്നീട് കണ്ടു.

ബോക്‌സിനുള്ളില്‍ ഓസ്ട്രിയയുടെ ആന്ഡ്രിയാസ് വീമെനെ ഓസ്‌കര്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി അലക്‌സാന്ദര്‍ ദ്രഗോവിക് ഗോളാക്കിയതോടെ സമനിലയില്‍ എത്തുകയും ചെയ്തു. കളി തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് ബ്രസീലിന്റെ വിജയഗോള്‍ വന്നത്. 83മത് മിനിറ്റില്‍ 25 വാര അകലെനിന്ന് മധ്യനിരക്കാരന്‍ റോബര്‍ട്ടോ ഫെര്‍മിനോ ഓസ്ട്രിയയുടെ വല കുലുക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :