ബൊളീവിയയെ ഗോളില്‍ മുക്കി അര്‍ജന്റീന

  സൗഹൃദ ഫുട്‌ബോള്‍ , അര്‍ജന്റീന , ലയണല്‍ മെസി , അഗ്വേറോ
jibin| Last Updated: ശനി, 5 സെപ്‌റ്റംബര്‍ 2015 (18:02 IST)
ബൊളീവിയക്കെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ അര്‍ജന്റീനക്ക് വമ്പന്‍ ജയം. ക്യാപ്റ്റന്‍ ലയണല്‍ മെസിയും അഗ്വേറോയും മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ എതിരില്ലാത്ത ഏഴ്‌ഗോളിനാണ് ബൊളീവിയ കീഴടങ്ങിയത്. രണ്ടു ഗോള്‍ നേടകയും ഗോളവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത സെര്‍ജിയോ അഗ്വേറോയുടെ മിന്നും ഫോമാണ് അര്‍ജന്റീനക്ക് വന്‍ ജയം സമ്മാനിച്ചത്.

അഞ്ചാം മിനിറ്റില്‍ അഗ്വേറോയുടെ പാസില്‍ നിന്ന് ലാവേസിയാണ് സ്‌കോറിങ് തുടങ്ങിയത്. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ മെസി രണ്ടു ഗോളുകള്‍ സ്‌കോര്‍ ചെയ്തു. അഞ്ചാമത്തെയും ആറാമത്തെയും ഗോളുകളാണ് നായകന്‍ നേടിയത്. ആദ്യ ഗോള്‍ ഹെഡറിലൂടെയായിരുന്നു. എസ്‌കിയേല്‍ ലാവേസി രണ്ടും എയ്ഞ്ചല്‍ കൊറിയ ഒരു ഗോളും നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :