അഡിഡാസ് ബൂട്ടണിഞ്ഞാല്‍ മെസി കടുവയാകും!!

ന്യൂയോര്‍ക്ക്| Last Modified ബുധന്‍, 6 ഓഗസ്റ്റ് 2014 (17:45 IST)
മെസ്സി കടുവയായി മാറുന്ന് അഡിഡാസിന്റെ പുതിയ പരസ്യം വയറലാകുന്നു.അഡിഡാസ് തങ്ങളുടെ യൂട്യൂബ് അക്കൗണ്ടിലാണ് പുതിയ
പരസ്യം പോസ്റ്റ് ചെയ്തത്.അഡിഡാസിന്റെ പുതിയ ബൂട്ടായ എഫ്50ന്റെ ഈ
പരസ്യം ഇതിനോടകം സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും വന്‍പന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

പരസ്യത്തില്‍ സ്ക്രീനായി മാറുന്ന ഭിത്തിയില്‍ മെസി അതിവേഗം പന്തുമായി കുതിക്കുന്നു
പന്തുമായി മുന്നേറുന്ന മെസി ഇടയ്ക്ക് ഒരു കടുവയായി രൂപാന്തരണം പ്രാപിക്കുകയും പിന്നീട് സ്വന്തം രൂപത്തിലേക്ക് തിരികെ എത്തുകയും ചെയ്യുന്നു.വന്‍ തുക മുടക്കി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പരസ്യം അഡിഡാസ് ചിത്രീകരിച്ചിരിക്കുന്നത്

അഡിഡാസിന്റെ എഫ്50 ബൂട്ട് മെസിയ്ക്കായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ളതാ‍ണ് ഇത് ധരിച്ചാകും മെസി ഈ സീസണില്‍ കളിക്കാനിറങ്ങുക





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :