പതിനഞ്ചുകാരിയുമായി ലൈംഗിക ബന്ധം; ഇംഗ്ലണ്ട് ഫുട്ബോള്‍ താരം കുടുങ്ങി

 ലൈംഗിക ബന്ധം , ഇംഗ്ലണ്ട് ഫുട്ബോള്‍ താരം , ആഡം ജോണ്‍സണ്‍
ലണ്ടന്‍| jibin| Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (14:37 IST)
പതിനഞ്ചുകാരിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതിന് ഇംഗ്ലണ്ട് ഫുട്ബോള്‍ താരം ആഡം ജോണ്‍സണ്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കേസില്‍ ഒരു യുവാവ് അറസ്‌റ്റിലായെന്ന് വാര്‍ത്തകള്‍ പ്രചരിച്ചരിച്ചിരുന്നു. പിന്നീടാണ് അറസ്‌റ്റിലായ വ്യക്തി ആരാണെന്ന് വ്യക്തമായത്.

ആഡം ജോണ്‍സണ്‍ന്റെ ഡഹാം കൌണ്ടിയിലെ വീട്ടില്‍ പൊലീസ് എത്തിയിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ബ്രിട്ടീഷ് ടാബ്ലോയിഡ് 'സണ്‍' ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 27കാരനായ ആഡം ജോണ്‍സണ്‍ സന്‍ഡര്‍ ലാന്റ് താരം കൂടിയാണ്. ക്ലബിന്റെ മികച്ച കളിക്കാരനും ടോപ്പ് സ്കോററുമായ താരം കഴിഞ്ഞ ദിവസം നടന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സന്‍ഡര്‍ ലാന്റ് മത്സരത്തില്‍ കളിച്ചിരുന്നു. അഞ്ചു ഗോളുകളാണ് സീസണില്‍ ആഡം നേടിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :