കോൺഫെഡറേഷൻസ് കപ്പ്: മെക്‌സിക്കോ തകര്‍ന്നു, ജർമനി–ചിലെ ഫൈനൽ

കസാൻ, വെള്ളി, 30 ജൂണ്‍ 2017 (10:26 IST)

Widgets Magazine
Germany, Mexico, Confederations Cup, final, ജര്‍മനി, മെക്‌സിക്കോ, കോൺഫെഡറേഷൻസ് കപ്പ്, ഫൈനൽ

കോണ്‍ഫെഡറേഷന്‍സ്‌ കപ്പ് ഫുട്‌ബോളില്‍ ജര്‍മനി ഫൈനലില്‍ പ്രവേശിച്ചു. കോണ്‍കോഫ് ചാമ്പ്യന്‍മാരായ മെക്‌സിക്കോയെ 4–1നു തോൽപ്പിച്ചാണ് ജർമനി ഫൈനലില്‍ പ്രവേശിച്ചത്. ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ മിഡ്ഫീൽഡർ ലിയോൺ ഗോറെറ്റ്സ്ക നേടിയ രണ്ടു ഗോളുകളാണ് മത്സരത്തില്‍ ജര്‍മനിക്ക് വ്യക്തമായ ആധിപത്യം നേടിക്കൊടുത്തത്. ആറ്, എട്ട് മിനിറ്റുകളിലായിരുന്നു ഗോറെറ്റ്സ്കയുടെ ഗോളുകൾ.
 
59–ാം മിനിറ്റിൽ ടിമോ വെർണർ ജർമനിയുടെ മൂന്നാം ഗോൾ നേടി. എന്നാല്‍ 89–ാം മിനിറ്റിൽ മാർക്കോ ഫാബിയനിലൂടെ മെക്സിക്കോ ഒന്നു തിരിച്ചടിച്ചെങ്കിലും അടുത്ത മിനിറ്റിൽ തന്നെ അമിൻ യൂനുസ് ജർമനിയുടെ നാലാം ഗോളും നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ജർമനി ചിലെയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയ മത്സരം 1–1 സമനിലയിലായിരുന്നു.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

സോചിയില്‍ ഇന്ന് തീ പാറും പോരാട്ടം; മെക്‍സിക്കോ പിടിക്കാന്‍ യുവരക്തവുമായി ജര്‍മ്മനി

ആവേശത്തിന് ഒട്ടും കുറവുണ്ടാകില്ല ഈ പോരാട്ടത്തിനെന്നാണ് ആരാധകര്‍ പറയുന്നത്. ജര്‍മ്മന്‍ ...

news

കോൺഫെഡറേഷൻ കപ്പ്: ക്ലോഡിയോ ബ്രാവോയുടെ തോളിലേറി ചിലെ ഫൈനലില്‍

കോണ്‍ഫഡറേഷന്‍ കപ്പ് ഫുട്ബോളില്‍ പോര്‍ച്ചുഗലിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ...

news

കോണ്‍ഫെഡറേഷന്‍സ് കപ്പ്: രണ്ടാം സെമിയില്‍ ജര്‍മ്മനിയും മെക്സിക്കോയും

കോണ്‍ഫെഡറേഷന്‍സ് കപ്പ് രണ്ടാം സെമി ഫൈനല്‍ ലോക ചാമ്പ്യന്‍‌മാരായ ജര്‍മ്മനിയും മെക്സിക്കോയും ...

news

കോണ്‍ഫെഡറേഷന്‍സ് കപ്പ്: ആദ്യസെമിയില്‍ പോര്‍ച്ചുഗല്‍ - ചിലെ

കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലിലേക്ക് ഇനി രണ്ട് തീപ്പൊരി പോരാട്ടങ്ങളുടെ ദൂരം. ആദ്യ സെമിയില്‍ ...

Widgets Magazine