ശൃംഗാരവേലന്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

WEBDUNIA|
PRO
ജോസ് തോമസ് എന്ന സംവിധായകനെ എനിക്കിഷ്ടമാണ്. ലോഹിതദാസിന്‍റെ തിരക്കഥ സംവിധാനം ചെയ്യാന്‍ ഭാഗ്യം ലഭിച്ച സംവിധായകന്‍ എന്നതാണ് അതിന്‍റെ പ്രധാന കാരണം. സാദരം ഭേദപ്പെട്ട ഒരു സിനിമയുമായിരുന്നു. പത്താം‌നിലയിലെ തീവണ്ടി നിര്‍മ്മിച്ച ജോസ് തോമസ്. ചിരട്ടക്കളിപ്പാട്ടങ്ങള്‍, എന്‍റെ ശ്രീക്കുട്ടിക്ക് തുടങ്ങിയ നല്ല സിനിമകള്‍ സംവിധാനം ചെയ്ത ജോസ് തോമസ്.

അതില്‍ നിന്നൊക്കെ മാറി ഒന്നാന്തരം കൊമേഴ്സ്യല്‍ സിനിമകള്‍ സംവിധാനം ചെയ്ത് പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും ചെയ്തു അദ്ദേഹം. കാഞ്ഞിരപ്പള്ളി കറിയാച്ചന്‍, മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, സുന്ദരപുരുഷന്‍, സ്നേഹിതന്‍, മായാമോഹിനി തുടങ്ങി ജോസ് തോമസ് സംവിധാനം ചെയ്ത സിനിമകളെല്ലാം ഞാന്‍ നന്നായി ആസ്വദിച്ചവയാണ്. മാട്ടുപ്പെട്ടിമച്ചാനും ഉദയപുരം സുല്‍ത്താനും എപ്പോള്‍ ടി വിയില്‍ വന്നാലും കാണും. ചിരിപ്പിക്കാന്‍ ആ സിനിമകളെ കഴിഞ്ഞേയുള്ളൂ.

ഇന്ന് രാവിലെ തന്നെ സിനിമോളെ വിളിച്ചു. അവള്‍ ഓണത്തിന് സിനിമയ്ക്കൊന്നും ഇല്ലെന്ന് പറഞ്ഞു. ദിലീപ് സിനിമയല്ലേ, ജോസ് തോമസല്ലേ, ഉദയനും സിബിയുമല്ലേ, എനിക്ക് ശൃംഗാരവേലന്‍ കാണണമെന്ന് തീരുമാനിക്കാന്‍ ഇതില്‍ കൂടുതലൊന്നും വേണ്ട.

തിയേറ്ററിലെത്തിയപ്പോള്‍ തിരക്കോടുതിരക്ക്. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തുപോകാം. കുഴപ്പമില്ല. പക്ഷേ തിയേറ്ററിലേക്ക് കയറാന്‍ ഒരു സഹായി വേണം. അല്ലെങ്കില്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞു വീഴുമെന്നുറപ്പ്. അപ്പോഴതാ മാധ്യമപ്രവര്‍ത്തകനായ വിനോദ് ശശിധരന്‍ നില്‍ക്കുന്നു. അവന്‍റെ കൈപിടിച്ച് തിയേറ്ററിനുള്ളിലേക്ക്.

അടുത്ത പേജില്‍: ദിലീപ് - ഷാജോണ്‍ ടീമിന്‍റെ കോമഡിസദ്യ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :