ഇരുമുഖന്‍ - ഒരു ഗംഭീര സ്പൈ ത്രില്ലര്‍ !

ഇരുമുഖന്‍ വിസ്മയിപ്പിക്കുന്നു!

Irumukhan, Irumukhan Movie Review, Irumukhan Review, Irumukhan Film Review, Vikram, Nayanthara, Aanand Sankar, Oppam Review, Oozham Review, ഇരുമുഖന്‍, ഇരുമുഖന്‍ റിവ്യു, ഇരുമുഖന്‍ നിരൂപണം, ആനന്ദ് സങ്കര്‍, വിക്രം, നയന്‍‌താര, നിത്യ, രാജശേഖര്‍, ഹാരിസ് ജയരാജ്, ഒപ്പം നിരൂപണം, ഊഴം നിരൂപണം, മോഹന്‍ലാല്‍, പൃഥ്വിരാജ്
സിയ പിള്ള| Last Updated: വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (15:27 IST)
ഒരു വിക്രം സിനിമ വരുന്നു എന്നുകേട്ടാല്‍ എന്താണ് ആദ്യം മനസില്‍ തോന്നുക? ആ ചിത്രം ആദ്യദിനം ആദ്യഷോ തന്നെ കാണണം എന്നല്ലേ? അതിന് ഒരു കാരണമുണ്ട്. വിക്രം ഒരിക്കലും നമ്മെ നിരാശരാക്കില്ലെന്ന് നമ്മള്‍ ഉറച്ചു വിശ്വസിക്കുന്നു.

ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്ത് വിക്രം നായകനായ തമിഴ് ചിത്രം ‘ഇരുമുഖന്‍’ പ്രദര്‍ശനത്തിനെത്തി. ഒരു വിക്രം ഉണ്ടെങ്കില്‍ തന്നെ എക്സൈറ്റഡാകാന്‍ ആവശ്യത്തിലേറെ വക ലഭിക്കും എന്നിരിക്കെ ഒരേ ചിത്രത്തില്‍ രണ്ട്
വിക്രമിനെ അവതരിപ്പിച്ചിരിക്കുകയാണ് ആനന്ദ് ശങ്കര്‍.

വളരെ വ്യത്യസ്തമായ ഒരു സ്പൈ - സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ഇരുമുഖന്‍. ഏറെ റിസേര്‍ച്ച് ആവശ്യമുള്ള ഒരു സബ്ജക്ട്. വളരെ മനോഹരമായി ആനന്ദ് ശങ്കറും ടീമും ചിത്രം ഒരുക്കിയിട്ടുണ്ട്. ബ്രില്യന്‍റ് വര്‍ക്ക് എന്ന് നിസംശയം പറയാവുന്ന ഒരു സിനിമ.

അതിഗംഭീരമായി കോറിയോഗ്രാഫ് ചെയ്തിരിക്കുന്ന ആക്ഷന്‍ സീക്വന്‍സുകള്‍ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ് എന്നുപറയാം. വിക്രമും നയന്‍‌താരയുമായുള്ള കെമിസ്ട്രി, സ്റ്റൈലിഷായി പകര്‍ത്തിയിരിക്കുന്ന വിഷ്വലുകള്‍, കേള്‍ക്കാന്‍ ഇമ്പമുള്ള സംഗീതം എന്നിവയും ഇരുമുഖനിലേക്ക് നമ്മെ ആകര്‍ഷിക്കും.

റോ ഉദ്യോഗസ്ഥനായ അഖിലനായി വിക്രം നിറഞ്ഞുനില്‍ക്കുന്ന ചിത്രത്തില്‍ ലവ് എന്ന വില്ലന്‍ കഥാപാത്രമായും വിക്രം അവതരിക്കുന്നു. തെല്ലൊന്ന് മാറിയാല്‍ പാളിപ്പോകാവുന്ന കഥാപാത്രങ്ങളെ അസാധാരണ കൈയടക്കത്തോടെയാണ് വിക്രം ഉജ്ജ്വലമാക്കിയത്. നയന്‍‌താരയും മേനോനും തങ്ങളുടെ കഥാപാത്രങ്ങളെ സുന്ദരമാക്കി. എന്നാല്‍ തമ്പി രാമയ്യയുടെ കഥാപാത്രം പലപ്പോഴും പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്നുണ്ട്.

ആര്‍ ഡി രാജശേഖറിന്‍റെ ഛായാഗ്രഹണം ഇരുമുഖന്‍റെ പ്ലസ് പോയിന്‍റാണ്. മലേഷ്യയുടെയും കശ്മീരിന്‍റെയും സൌന്ദര്യം ചിത്രം പൂര്‍ണമായും ആവാഹിച്ചിട്ടുണ്ട്. ഹാരിസിന്‍റെ സംഗീതത്തില്‍ ‘ഹലേന’ തിയേറ്റര്‍ വിട്ടിറങ്ങിയാലും നമ്മുടെ കൂടെപ്പോരും.

റേറ്റിംഗ്: 3.5/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :