ശേഖരന്‍ കുട്ടി ഏലിയാസ് ബാഷ!- രാജാധിരാജ റിവ്യു

രാഘവ് മേനോന്‍| Last Updated: ശനി, 16 നവം‌ബര്‍ 2019 (16:34 IST)
ഒറ്റവാ‍ക്കില്‍ പറഞ്ഞാല്‍ പടം എനിക്ക് ബോധിച്ചു. പക്ഷേ പേര് മാറ്റണമായിരുന്നു, ശേഖരന്‍ കുട്ടി ഏലിയാസ് ബാഷ എന്നാക്കണമായിരുന്നു. ഇറങ്ങിക്കഴിഞ്ഞപ്പോളാണ് അത് താനല്ലയോ ഇതെന്ന് ബോധം ഉണ്ടായത്. പക്ഷേ പടം കിടിലന്‍ തന്നെ ഭായി.


അതിന് സംവിധായകന്‍ അജയ് വാസുദേവന്‍ എന്ന നവാഗതന് കൊടുക്കണം ഒരു കൈ. അത്ര സുന്ദരമായാണ് പടം പിടിച്ചിരിക്കുന്നത്. തീര്‍ച്ചയായും മികച്ച ആക്‍ഷന്‍ ത്രില്ലറുകള്‍ ഈ സംവിധായകനില്‍നിന്ന് പ്രതീക്ഷിക്കാം. ഇതിനൊപ്പം ടീമിന്റെ തിരക്കഥ കൂടിയായാല്‍ പിന്നെ എന്തുവേണം?. തീര്‍ച്ചയായും ഒരു സാധാരണ കാഴ്ചക്കാരന് തികച്ചും ഇഷ്ടപ്പെടുന്ന ട്രീറ്റ്മെന്റ്.
 
ഒരു മികച്ച ആക്‍ഷന്‍ പാക്ഡ് ഫാ‍മിലി ത്രില്ലര്‍ എന്നൊക്കെ പറയാം. മമ്മൂട്ടി എന്ന നടന്റെ സ്റ്റാര്‍ഡം നല്ല രീതിയില്‍ ചൂഷണം ചെയ്തിരിക്കുന്നു. ഒന്നുമില്ലെങ്കിലും മമ്മൂട്ടിയുടെ ഗ്ലാമര്‍ കണ്ടാല്‍ പോരെയെന്നായിരുന്നു പടം കണ്ടിറങ്ങിയ ഒരു ഇക്ക ഫാ‍നിന്റെ കമന്റ്. ഇനി കഥയിലേക്ക്. അധികം പറയില്ല. കണ്ട് തന്നെ മനസിലാക്കുക ഈ ബാഷയെ അഥവാ ശേഖരന്‍ കുട്ടിയെ.
 
അടുത്ത പേജ്: ശേഖരന്‍ കുട്ടി എങ്ങനെ ബാഷയായി?
 
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :