5 ദിവസങ്ങള്‍, 200 കോടി, ഹൃത്വിക്കിന്‍റെ ബാംഗ് ബാംഗ് വിസ്മയം!

ബാംഗ് ബാംഗ്, ബാങ് ബാങ്, ഹൃത്വിക്, റിത്വിക്, കത്രീന
Last Updated: ബുധന്‍, 8 ഒക്‌ടോബര്‍ 2014 (21:33 IST)
ഖാന്‍‌മാരെയെല്ലാം പിന്നിലാക്കുകയാണ് ബോളിവുഡിന്‍റെ ഗ്രീക്ക് ഗോഡ് ഹൃത്വിക് റോഷന്‍. പുതിയ റിലീസ് 'ബാംഗ് ബാംഗ്' അഞ്ച് ദിവസങ്ങള്‍ കൊണ്ട് നേടിയത് 200 കോടി. സമീപകാല ബോളിവുഡ് ചരിത്രത്തില്‍ ഏറ്റവും വലിയ വിജയവിസ്മയമാകുകയാണ് സിദ്ദാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഈ സിനിമ.

ഹൃത്വിക് റോഷനും കൈഫും ജോഡിയായ ബാംഗ് ബാംഗ് ഇന്ത്യയില്‍ നിന്ന് മാത്രം 156.41 കോടിയും വിദേശത്തുനിന്ന് 45.10 കോടിയുമാണ് അഞ്ച് ദിവസം കൊണ്ട് കളക്ഷന്‍ നേടിയത്. ഇതുവരെയുള്ള മൊത്തം കളക്ഷന്‍ 201.51 കോടി!

എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ബാംഗ് ബാംഗിന്‍റെ കുതിപ്പ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ നൂറുകോടി ക്ലബില്‍ കടന്നതിന്‍റെ റെക്കോര്‍ഡ് സിങ്കം റിട്ടേണ്‍സിനായിരുന്നു. അത് തകര്‍ത്തെറിഞ്ഞു ഹൃത്വിക്ക്.

ഹൃത്വിക്കിന്‍റെ ഇതുവരെയുള്ള ഏറ്റവും മികച്ച ഓപ്പണിംഗാണ് ബാംഗ് ബാംഗിന് ലഭിക്കുന്നത്. ഏക് ഥാ ടൈഗറിനും ധൂം 3യ്ക്കും ശേഷം കത്രീന കൈഫിന്‍റെ വിജയയാത്ര ഈ ചിത്രത്തിലൂടെ തുടരുകയാണ്.

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ഹൃത്വിക് - കത്രീന ജോഡിയുടെ കെമിസ്ട്രിയുമാണ് സിനിമയെ ചരിത്രവിജയമാക്കുന്നത്. നല്ല സംഗീതവും മികച്ച തിരക്കഥയും ഗുണമായി. മലയാളിയായ സുരേഷ് നായരാണ് തിരക്കഥ. മോഹന്‍ലാലിന്‍റെ ലൈലാ ഓ! ലൈലായ്ക്ക് തിരക്കഥയെഴുതുന്നത് സുരേഷ് നായരാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :