Widgets Magazine
Widgets Magazine

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള - ഒരു ഡീസന്റ് ഫാമിലി ചിത്രം, നിവിന്റെ സമയം!

അപര്‍ണ ഷാ 

വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (14:27 IST)

Widgets Magazine

കൂട്ടുകാര്‍ ഒരുമിച്ച് സിനിമയെടുക്കുമ്പോള്‍ അതിലൊരു കെമിസ്ട്രി ഉണ്ടാകും. സംവിധായകനും അഭിനേതാക്കളും എല്ലാവര്‍ക്കുമിടയില്‍ സ്പേസ് ഇല്ലാത്ത ഒരു അടുപ്പം. ആ അടുപ്പവും ആ സൌഹൃദവും ഒരു സിനിമയായി മാറുന്നത് പലപ്പോഴും മലയാളികള്‍ കണ്ടിട്ടുണ്ട്. സൌഹൃദക്കൂട്ടായ്മയില്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള. 
 
നിവിന്‍ പോളി നായകനും നിര്‍മാതാവുമാകുന്ന ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ഒരു പക്കാ ഫാമിലി മൂവിയാണ്. ദ്വത്വപ്രയോഗങ്ങള്‍ ഒന്നുംതന്നെയില്ലാത്ത ഒരു ഡീസന്റ് മൂവി. കുടുംബവുമായി ധൈര്യപൂര്‍വ്വം ടിക്കറ്റെടുക്കാന്‍ കഴിയുന്ന കിടിലന്‍ സിനിമ. പ്രേമം എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ അല്‍ത്താഫ് സലിം ആണ് ചിത്രത്തിന്റെ സംവിധായകന്‍.
 
സന്തോഷം നിറഞ്ഞ് നില്‍ക്കുന്ന ഒരു കുടുംബം. ചാക്കോ, ഷീല ചാക്കോ ദമ്പതിമാരുടെ ഈ കുടുംബത്തിലേക്ക് വില്ലനെ പോലെ കടന്ന് വരുന്ന് ഒരു സീരിയസായ ആരോഗ്യ പ്രശ്നം. ഇതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും അത് ഈ കുടുംബം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുമാണ് ചിത്രം പറയുന്നത്. അത്രതന്നെ വലുതായ ആ ആരോഗ്യ പ്രശ്നത്തെ വലിയ ബാധ്യതയോടെ അല്ലാതെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അല്‍ത്താഫ് കാണിച്ചു തരുന്നു. 
 
കണ്ണീരണിഞ്ഞ് സെന്റിയടിച്ച് ലാഗ് ആക്കാവുന്ന ഒരു ആരോഗ്യത്തെ വളരെ ലളിതമായ രീതിയിലാണ് അല്‍ത്താഫ് കാണിക്കുന്നത്. വലിയ കഥയോ കട്ടിയുള്ള ഡയലോഗുകളോ ട്വിസ്റ്റുകളോ ഇല്ലാത്ത ഒരു സാധാരണ പടം. സാധാരണയെന്ന് പറയാന്‍ കാരണം ഇതില്‍ അസാധാരണമായി ഒന്നും തന്നെ കാണുന്നില്ലെന്നാണ്.  
 
സ്ക്രിപ്റ്റുകള്‍ തിരഞ്ഞെടുക്കുന്നതില്‍ നിവിന് പ്രത്യേക കഴിവ് തന്നെയാണ്. നിവിന്‍ പതിവുപോലെ അഭിനയിച്ച് രസിപ്പിച്ചു. സദാ സമയവും അസ്വസ്‌ഥനായ ചാക്കോ എന്ന അപ്പന്‍ കഥാപാത്രത്തെ ലാൽ നന്നായി അവതരിപ്പിച്ചു. ഒരു പക്ഷേ ലാലിനല്ലാതെ ഈ കഥാപാത്രം ചെയ്യാന്‍ കഴിയില്ലെന്ന് പോലും ഇടയ്ക്ക് തോന്നിപ്പോയി. അമ്മവേഷം ശാന്തി കൃഷ്ണയുടെ കയ്യില്‍ ഭദ്രമായിരുന്നു. 
 
കൃഷ്ണകുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാര്‍. നായികമാര്‍ക്ക് പ്രത്യേകിച്ച് ചെയ്യാനൊന്നും ഇല്ലെങ്കിലും സ്ക്രീനില്‍ കാണിച്ചപ്പോഴെല്ലാം തങ്ങളുടെ റോള്‍ അവര്‍ നന്നായി തന്നെ കൈകാര്യം ചെയ്തു. ഷറാഫുദീനു ചുരുങ്ങിയ സമയം കൊണ്ട് തീയറ്ററില്‍ ചിരി പടര്‍ത്താന്‍ കഴിയുന്നുണ്ട്. തെരഞ്ഞുപിടിച്ച് നോക്കിയാല്‍ മറ്റുള്ളവ കഥാപാത്രങ്ങളില്‍ ആരും വെറുപ്പിച്ചിട്ടില്ല, ബോറടിപ്പിച്ചിട്ടും ഇല്ല. എന്നാല്‍ അത്രകണ്ട് രസിപ്പിച്ചിട്ടും ഇല്ല. 
 
ഇടക്കെപ്പോഴോ നിവിന്റെ തന്നെ ജേക്കബിന്റെ സ്വര്‍ഗരാജ്യം ഓര്‍മ വന്നു. ആദ്യ പകുതി ഗംഭീരമായിരുന്നെങ്കിലും മെച്ചമൊന്നും ഇല്ലെന്ന് തോന്നിപ്പിച്ച രണ്ടാം പകുതി പ്രേക്ഷകര്‍ക്ക് കുറച്ച് നിരാശ നല്‍കി. രണ്ടാം പകുതി കുറച്ച് ലാഗ് അനുഭവപ്പെട്ടു. സീരിയസാകാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിയാതെ വരുന്നുണ്ട്. പാളിച്ചകള്‍ നിറഞ്ഞൊരു രണ്ടാം പകുതി ആയിരുന്നു. എന്നിരുന്നാലും, കോമഡിയും നിവിന്റെ പ്രസന്‍സും ചിത്രത്തെ പിടിച്ചു നിര്‍ത്തുന്നുണ്ട്. 
 
പലയിടെത്തും ബിജി‌എമ്മിന്റെ കുറവുണ്ടായിരുന്നു. നിരാ‍ശയ്ക്കിടയിലും പ്രതീക്ഷകള്‍ കൈവിടാതെ നില്‍ക്കണമെന്ന ഒരു സന്ദേശം കൂടി ചിത്രം നല്‍കുന്നുണ്ട്. എന്നിരുന്നാലും, ഒരു തുടക്കക്കാരന്റെ കയ്യില്‍ നിന്നും കിട്ടിയ ഒന്നാന്തരം ഓണവിരുന്ന് തന്നെയാകും ഈ ചിത്രമെന്ന് ഉറപ്പിക്കാം. 
 
തട്ടത്തിന്‍ മറയത്തിലെ വിനോദിനു ശേഷം പ്രേമത്തിലെ ജോര്‍ജിനു ശേഷം ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ ജെറിയ്ക്ക് ശേഷം ആക്ഷന്‍ ഹീറോ ബിജുവിലെ എസ് ഐ ബിജു പൌലോസിനു ശേഷം പ്രേക്ഷകരുടെ മനം കവരാന്‍ ഇത്തവണ നിവിന്‍ പോളി എത്തിയത് കുര്യന്‍ ചാക്കോ എന്ന കഥാപാത്രമായിട്ടായിരുന്നു. ഇതിനിടയില്‍ റിലീസ് ചെയ്ത സഖാവ് അത്ര വിജയമായിരുന്നില്ല. എന്നാല്‍, നിവിന്റെ ഹിറ്റ് ചാര്‍ട്ടിലേക്ക് ഈ അല്‍ത്താഫ് ചിത്രം ഇടം‌പിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് തീര്‍ച്ച. പക്കാ ഫാമിലി സിനിമ. ഒരു തവണ കാണാനുള്ളതെല്ലാം ചിത്രത്തില്‍ ഉണ്ട്. അതുകൊണ്ട് ധൈര്യപൂര്‍വം ടിക്കറ്റെടുക്കാം. 
 
റേറ്റിംഗ് 3/5 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഈ സുന്ദരിയെ ആരെങ്കിലും കണ്ടതായി ഓര്‍ക്കുന്നുണ്ടോ?

മലയാള സിനിമയില്‍ ചില നടിമാര്‍ ആണ്‍ വേഷത്തില്‍ എത്തിയിരുന്നു. അതില്‍ ശ്വേത മേനോന്‍ ആണ്‍ ...

news

ഹൃത്വിക് റോഷനും ദിലീപും! - ആ കാര്യം ഓര്‍മിപ്പിച്ച് കങ്കണ

ബോളിവുഡ് മിന്നും താരങ്ങളായ കങ്കണ റണാവത്തും ഹൃതിക് റോഷനും തമ്മിലുള്ള പ്രണയബന്ധവും ...

news

വെളിപാടിന്റെ പുസ്തകവും ദിലീപും! ലാലൂ... നിങ്ങളാണ് ദിലീപേട്ടന്റെ ഉത്തമസ്നേഹിതന്‍! - ശൈലന്റെ പോസ്റ്റ്

ലാല്‍ ജോസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം തീയേറ്ററുകളില്‍ ...

news

ചിരിപ്പിച്ചും ചിന്തിപ്പിച്ചും പുള്ളിക്കാരന്‍ സ്റ്റാര്‍ ആകുന്നു! - ആദ്യ റിപ്പോര്‍ട്ട് പുറത്ത്

മമ്മൂട്ടിയുടെ ഓണവിരുന്നായി ‘പുള്ളിക്കാരന്‍ സ്റ്റാറാ’ തീയേറ്ററുകളില്‍ എത്തിക്കഴിഞ്ഞു. വളരെ ...

Widgets Magazine Widgets Magazine Widgets Magazine