‘നന്ദനം’ തമിഴിലേക്ക്

രഞ്ജിത്ത്
PROPRO
മലയാളിയുടെ പ്രിയപ്പെട്ട തിരക്കഥാകൃത്തും സംവിധായകനും അഭിനേതാവുമായ രഞ്‌ജിത്ത്‌ തമിഴകത്തേക്കും പ്രവേശിക്കാന്‍ ഒരുങ്ങുന്നു.

കേരളത്തിലെ കുടുംബ പ്രേക്ഷകരെ തിയേറ്ററുകളില്‍ എത്തിച്ച ‘നന്ദനം’ തമിഴിലേക്ക്‌ റീമേക്ക്‌ ചെയ്‌തുകൊണ്ട്‌ അവതരിക്കാനാണ്‌ രഞ്‌ജിത്ത്‌ ഒരുങ്ങുന്നത്‌ എന്നാണ്‌ വാര്‍ത്ത.

പൃഥ്വിരാജിനും നവ്യനായര്‍ക്കും മലയാളത്തില്‍ മികച്ച തുടക്കം നല്‌കിയ ‘നന്ദനം’ തമിഴിലേക്ക്‌ എത്തുമ്പോള്‍ പൃഥ്വി തന്നെയാണ്‌ നായക വേഷത്തില്‍. ദേശീയ പുരസ്‌കാരം നേടിയ സുന്ദരി പ്രിയമണി ആയിരിക്കും നായിക എന്നറിയുന്നു.

സ്റ്റൈല്‍മന്നന്‍ രജനിയുടെ മരുമകനും ജൂനിയര്‍ ബ്രൂസ്‌ലിയുമായ ധനുഷ്‌ അതിഥിതാരമായി എത്തുന്നു എന്നതാണ്‌ നന്ദനത്തിന്‍റെ തമിഴ്‌ റീമേക്കിനെ ശ്രദ്ധേയമാക്കുന്ന വസ്‌തുത.

നന്ദനത്തില്‍ ശ്രീകൃഷ്‌ണന്‍റെ അവതാരവേഷത്തില്‍ എത്തിയ അരവിന്ദ്‌ ചെയ്‌ത റോള്‍ ആയിരിക്കും ധനുഷ്‌ അവതരിപ്പിക്കുക. എന്നാല്‍ ധനുഷിന്‍റേത്‌ വെറും അതിഥി വേഷം ആയിരിക്കില്ല എന്നും അറിയുന്നു.

WEBDUNIA|
‘കഥപറയുമ്പോള്‍’ രജനി ‘കുചേല’നാക്കി മാറ്റിയത്‌ പോലെ നായകനെ അപ്രസക്തനാക്കുന്ന അതിഥി വേഷത്തിലായിരിക്കുമോ ‘നന്ദന’ത്തില്‍ ധനുഷ്‌ എത്തുന്നത്‌ എന്ന്‌ കാത്തിരുന്ന്‌ തന്നെ കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :