‘തനി ഒരുവന്‍’ മാജിക് തുടരാന്‍ ജയം രവി, അടുത്ത ചിത്രം കെ വി ആനന്ദിന് !

തനി ഒരുവന്‍, ജയം രവി, കെ വി ആനന്ദ്, മോഹന്‍‌രാജ, നയന്‍‌താര
Last Modified വ്യാഴം, 1 ഒക്‌ടോബര്‍ 2015 (17:49 IST)
‘തനി ഒരുവന്‍’ ഗംഭീര വിജയം നേടിയതോടെ ജയം രവി സൂപ്പര്‍താര പദവിയിലേക്ക് നീങ്ങുകയാണ്. വമ്പന്‍ സംവിധായകരെല്ലാം ജയം രവിയുടെ ഡേറ്റിനായി തിരക്കുകൂട്ടുകയാണ്. തമിഴകത്തെ സൂപ്പര്‍ ഡയറക്ടറായ കെ വി ആനന്ദിന്‍റെ അടുത്ത ചിത്രത്തിലും ജയം രവിയാണ് നായകന്‍.

ശിവ കാര്‍ത്തികേയന്‍, ആര്യ എന്നിവരെ പരിഗണിച്ച ശേഷമാണ് കെ വി ആനന്ദ് ഒടുവില്‍ ജയം രവിയില്‍ തന്‍റെ നായകനെ കണ്ടെത്തിയിരിക്കുന്നത്. തനി ഒരുവനില്‍ മിത്രന്‍ എന്ന ഐ പി എസ് ഉദ്യോഗസ്ഥനായി ജയം രവി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചതാണ് കെ വി ആനന്ദിനെ ആകര്‍ഷിച്ചത്.

ആനന്ദിന്‍റെ പുതിയ ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും. സുബയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്. ഗോകുലം പിക്ചേഴ്സാണ് സിനിമ നിര്‍മ്മിക്കുന്നത്.

കനാകണ്ടേന്‍, അയന്‍, കോ, മാട്രാന്‍, അനേകന്‍ എന്നിവയാണ് കെ വി ആനന്ദ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. തേന്‍‌മാവിന്‍ കൊമ്പത്ത്, മിന്നാരം, കാതല്‍ദേശം, മുതല്‍‌വന്‍, ശിവാജി തുടങ്ങിയ വമ്പന്‍ ഹിറ്റ് സിനിമകളുടെ ക്യാമറ ചലിപ്പിച്ചതും ആനന്ദാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :