സച്ചിയെഴുതുന്നു, ഒരു മമ്മൂട്ടിച്ചിത്രം!

സച്ചി, മമ്മൂട്ടി, ജയറാം, സിബി, സുരേഷ്ഗോപി
Last Updated: തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (16:53 IST)
സച്ചി തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ലാല്‍ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ത്രില്ലറായിരിക്കും ഈ സിനിമ.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം സിനിമ ആരംഭിക്കാവുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുകയാണ്.

മമ്മൂട്ടിക്ക് വേണ്ടി ഇതാദ്യമായല്ല സച്ചി തിരക്കഥ രചിക്കുന്നത്. 'ഡബിള്‍സ്' എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചത് സച്ചിയും സേതുവും ചേര്‍ന്നായിരുന്നു. ആ സിനിമ പരാജയപ്പെട്ടു.

ലാല്‍ ജൂനിയറിന്‍റെ കഴിഞ്ഞ ചിത്രമായ 'ഹായ് ഐ ആം ടോണി'യും ബോക്സോഫീസില്‍ പരാജയപ്പെട്ടിരുന്നു. എന്തായാലും സച്ചിയും ലാല്‍ ജൂനിയറും മമ്മൂട്ടിയും ഒരുമിക്കുമ്പോള്‍ ഒരു ഹിറ്റ് പിറക്കുമെന്ന് പ്രതീക്ഷിക്കാം.

പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതിയുമുണ്ട് സച്ചിക്ക്. എന്നാല്‍ മമ്മൂട്ടിച്ചിത്രത്തിന് വേണ്ടി തല്‍ക്കാലത്തേക്ക് അത് മാറ്റിവയ്ക്കുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :