ഷീലയും ജയഭാരതിയും വീണ്ടും!

ഷീല, ജയഭാരതി, ജയറാം, മിയ, ഹണി റോസ്, മോഡി
Last Modified വ്യാഴം, 20 നവം‌ബര്‍ 2014 (16:10 IST)
ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നായികമാരായിരുന്നു ഷീലയും ജയഭാരതിയും. പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന 'സര്‍ സി പി' എന്ന ചിത്രത്തിലാണ് ഷീലയും ജയഭാരതിയും ഒന്നിച്ച് അഭിനയിക്കുന്നത്.

ജയറാം നായകനാകുന്ന ഈ ചിത്രത്തില്‍ ഹണി റോസ് ആണ് നായിക. എസ് സുരേഷ് ബാബു തിരക്കഥയെഴുതുന്ന ചിത്രം കുടുംബപ്രേക്ഷകരെ ലക്‍ഷ്യമിട്ടാണ് ഒരുങ്ങുന്നത്.

ഇപ്പോഴും അഭിനയരംഗത്ത് സജീവമാണെങ്കിലും വല്ലപ്പോഴും മാത്രമാണ് ജയഭാരതി സിനിമയിലോ സീരിയലിലോ അഭിനയിക്കുന്നത്. എന്തായാലും ഇരുവരെയും ഒരുമിച്ച് കാണാനുള്ള സൌഭാഗ്യമാണ് സര്‍ സി പിയിലൂടെ ഷാജൂണ്‍ കാര്യാല്‍ പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്.

ജയറാമിനൊപ്പം മനസിനക്കരെ, ഉത്സാഹക്കമ്മിറ്റി തുടങ്ങിയ സിനിമകളില്‍ സമീപകാലത്ത് ഷീല അഭിനയിച്ചിട്ടുണ്ട്. മനോജ് പിള്ളയാണ് സര്‍ സി പിയുടെ ഛായാഗ്രഹണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :