വീണ്ടും ബാംഗ്ലൂര്‍ ഡെയ്സ് കാലം!

ബാംഗ്ലൂര്‍ ഡെയ്സ്, ദൃശ്യം, ആര്യ, ദുല്‍ക്കര്‍, ഫഹദ്
Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (16:15 IST)
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ് ബാംഗ്ലൂര്‍ ഡെയ്സ്. ദൃശ്യമാണോ ബാംഗ്ലൂര്‍ ഡെയ്സാണോ കളക്ഷന്‍റെ കാര്യത്തില്‍ മുന്നിലുള്ളതെന്ന തര്‍ക്കം ഇപ്പോഴും തീര്‍ന്നിട്ടില്ല. അതേസമയം, വീണ്ടും ബാംഗ്ലൂര്‍ ഡെയ്സ് കാണാനുള്ള അവസരം പ്രേക്ഷകര്‍ക്ക് കൈവരികയാണ്. മലയാളത്തിലല്ല, തമിഴിലും തെലുങ്കിലും.

പി വി പി സിനിമാസാണ് ബാംഗ്ലൂര്‍ ഡെയ്സ് തമിഴ് - തെലുങ്ക് ഭാഷകളില്‍ നിര്‍മ്മിക്കുന്നത്. ‘ബൊമ്മറിലു’ എന്ന മെഗാഹിറ്റ് തെലുങ്ക് ചിത്രത്തിലൂടെ പ്രശസ്തനായ ഭാ‍സ്കര്‍ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ആര്യ, റാണ ദഗ്ഗുബാട്ടി, ബോബി സിംഹ, ശ്രീ ദിവ്യ, നിത്യ മേനോന്‍, റായ് ലക്ഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗോപി സുന്ദറാണ് ഈ സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും. ബാംഗ്ലൂര്‍, ചെന്നൈ, വാരാണസി, പുനെ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :