വിശ്വരൂപം 2 എന്നുവരും? എന്തെങ്കിലും ഐഡിയയുണ്ടോ?

വിശ്വരൂപം 2 വരുന്നു!

വിശ്വരൂപം, കമല്‍ഹാസന്‍, സബാഷ് നായിഡു, മോഹന്‍ലാല്‍, ദിലീപ്,  Viswaroopam, Kamalhasan, Sabash Naidu, Mohanlal, Dileep
Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (20:06 IST)
വിശ്വരൂപം 2 വരുന്നു വരുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അതിന് ശേഷം ഷൂട്ടിംഗ് ആരംഭിച്ച കമല്‍ഹാസന്‍ ചിത്രങ്ങളായ ഉത്തമവില്ലനും പാപനാശവും തൂങ്കാവനവുമൊക്കെ ഇറങ്ങിയിട്ടും വിശ്വരൂപം 2 പുറത്തിറങ്ങിയില്ല. വിശ്വരൂപം ഒന്നാം ഭാഗത്തിനൊപ്പം തന്നെ വിശ്വരൂപം 2ന്‍റെ നാല്‍പ്പത് ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നതുമാണ്.

എന്തായാലും ഇനി അധികകാലം വിശ്വരൂപം 2വിനുവേണ്ടിയുള്ള കാത്തിരിപ്പ് നീളില്ല. ദീപാവലി റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനുള്ള നീക്കം സജീവമായി. കമല്‍ഹാസന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന സബാഷ് നായിഡു പൂര്‍ത്തിയായാലുടന്‍ കമല്‍ഹാസന്‍ വിശ്വരൂപം 2ന്‍റെ ജോലികളിലേക്ക് കടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :