വിശുദ്ധന്‍റെ സംവിധായകന് ‘ബാഷ’ ഒരു ബാധ!

WEBDUNIA|
PRO
വൈശാഖ് എന്ന സംവിധായകന്‍റെ വേറിട്ട നടത്തമായിരുന്നു ‘വിശുദ്ധന്‍’. അതുവരെ വൈശാഖ് ഒരുക്കിയ സിനിമകളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ചിത്രം എന്ന നിലയില്‍ ‘വിശുദ്ധന്‍’ ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ വേണ്ടത്ര രീതിയില്‍ വിശുദ്ധന്‍ വിജയമായില്ല. അത് വലിയ വിജയമായി മാറിയിരുന്നെങ്കില്‍ വൈശാഖിനും കുഞ്ചാക്കോ ബോബനും ഒരു ട്രാക്ക് മാറ്റം ആലോചിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമായിരുന്നു. എന്നാല്‍ ലാല്‍ ജോസിന് രണ്ടാംഭാവം എന്നതുപോലെയായി വൈശാഖിന് വിശുദ്ധന്‍.

പക്ഷേ, വൈശാഖിന് പ്രിയപ്പെട്ട സിനിമാ രീതിയല്ല വിശുദ്ധന്‍റേത്. പക്കാ കൊമേഴ്സ്യല്‍ സിനിമകളോടാണ് വൈശാഖിന് എന്നും താല്‍പ്പര്യം. തമിഴിലെ മെഗാഹിറ്റ് പടമായ ‘ബാഷ’യാണ് വൈശാഖിന് ഏറ്റവും ഇഷ്ടമുള്ള സിനിമകളില്‍ ഒന്ന്.

“ഞാന്‍ സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം എന്നെ തൃപ്തിപ്പെടുത്തിയവയാണ്. അത്തരം ചിത്രങ്ങളുടെ ആരാധകനാണ് ഞാന്‍. ഉദാഹരണമായി രജനികാന്തിന്‍റെ റിലീസായ സമയത്ത് മുപ്പത് പ്രാവശ്യത്തോളം കണ്ടിട്ടുണ്ട്. ഇപ്പോഴും ഇടയ്ക്കിടെ കാണാറുണ്ട്. അതിന്‍റെ അര്‍ത്ഥം, എന്‍റെ മനസില്‍ ഒരു പ്രേക്ഷകന്‍റെ ഷേഡില്‍ എനിക്ക് ഇത്തരം സിനിമകളോടുള്ള ക്രേസ് അതേയളവില്‍ തന്നെ ഉണ്ട് എന്നതാണ്” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ വൈശാഖ് പറയുന്നു.

പോക്കിരിരാജ, സീനിയേഴ്സ്, മല്ലു സിംഗ്, സൌണ്ട് തോമ എന്നിവയാണ് വൈശാഖ് സംവിധാനം ചെയ്ത അടിപൊളി മസാല സിനിമകള്‍. ഇപ്പോള്‍ വിശുദ്ധന്‍ ചെയ്തു. ഇനി വൈശാഖ് ഏത് തരം സിനിമകളായിരിക്കും ഒരുക്കുക?

“വിശുദ്ധന്‍ എന്ന സിനിമ ചെയ്യാന്‍ അവസരമൊരുക്കിയത് എന്‍റെ മുന്‍ സിനിമകളാണ്. ജീവിതത്തില്‍ ഏറ്റവും പ്രധാനമായി കാണുന്നത് ആ സിനിമകളെയാണ്. ഇനി ചെയ്യുന്നതും അത്തരം സിനിമകളാണ്” - വൈശാഖ് വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :